LiveTV

Live

Kerala

കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് വ്യാജ പേരില്‍ കോവിഡ് പരിശോധന നടത്തി; പരിശോധനാ ഫലം പോസിറ്റീവ്

ഈയടുത്ത ദിവസങ്ങളില്‍ നിരവധി സമരങ്ങളില്‍ സജീവമായിരുന്നു കെ.എം അഭിജിത്ത്

കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് വ്യാജ പേരില്‍ കോവിഡ് പരിശോധന നടത്തി; പരിശോധനാ ഫലം പോസിറ്റീവ്

വ്യാജ പേരും മേല്‍വിലാസവും നല്‍കി കോവിഡ് പരിശോധന നടത്തിയതിന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെതിരെ പരാതി. തിരുവനന്തപുരം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആണ് പൊലീസിൽ പരാതി നൽകിയത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസം നൽകിയാണ് അഭിജിത്ത് പരിശോധന നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് നൽകിയിരുന്നത്. ഇത് കെ.എം അഭിജിത്ത് ആണെന്നാണ് പഞ്ചായത്തിൻ്റെ പരാതി. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും ക്വാറന്‍റൈനിലാണോയെന്ന് അറിയില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പരാതിയില്‍ പറയുന്നു. അതെ സമയം കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഈയടുത്ത ദിവസങ്ങളില്‍ നിരവധി സമരങ്ങളില്‍ സജീവമായിരുന്നു കെ.എം അഭിജിത്ത്.

സംസ്ഥാന സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്ന പ്രവര്‍ത്തനമാണ് ഇതെന്നും സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വേണുഗോപാലന്‍ നായര്‍ പറഞ്ഞു. ഇന്നാണ് പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി ഗവ. എല്‍.പി സ്കൂളില്‍ കോവിഡ് പരിശോധന നടത്തിയത്. ടെസ്റ്റ് നടത്തിയ 48 പേരില്‍ 19 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. അതെ സമയം വിവാദം രാഷ്ട്രീയാരോപണമാണെന്ന് കെ.എം അഭിജിത്ത് മീഡിയവണിനോട് പറഞ്ഞു. സുഹൃത്താണ് പേര് നല്‍കിയതെന്നും അതാണ് പേര് തെറ്റായി വരാന്‍ കാരണമെന്നും അഭിജിത്ത് പറഞ്ഞു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് വ്യാജ പേരില്‍ കോവിഡ് പരിശോധന നടത്തി; പരിശോധനാ ഫലം പോസിറ്റീവ്
പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നല്‍കിയ പരാതി