LiveTV

Live

Kerala

പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിൽ നിന്നും എൻ.ഐ.എ പിടികൂടിയ 9 പേരെ ഇന്ന് പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും

കഴിഞ്ഞ ദിവസം ട്രാൻസിറ്റ് അപേക്ഷ സമ൪പ്പിച്ചാണ് ഇവരെ ഡൽഹിയിലെത്തിക്കുന്നത്

പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിൽ നിന്നും എൻ.ഐ.എ പിടികൂടിയ 9 പേരെ ഇന്ന് പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും

അൽഖാഇദ ബന്ധം ആരോപിച്ച് പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിൽ നിന്നും എൻ.ഐ.എ പിടികൂടിയ ഒമ്പത് പേരെ ഇന്ന് ഡൽഹി പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം ട്രാൻസിറ്റ് അപേക്ഷ സമ൪പ്പിച്ചാണ് ഇവരെ ഡൽഹിയിലെത്തിക്കുന്നത്. ഇവരെ ചോദ്യം ചെയ്യാനായി എൻ.ഐ.എ റിമാന്‍ഡ് ആവശ്യപ്പെടും. കേരളത്തിൽ നിന്ന് മൂന്ന് പേരെയും പശ്ചിമ ബംഗാളിൽ നിന്ന് ആറ് പേരെയുമാണ് എൻ.ഐ.എ പിടികൂടിയിരുന്നത്. അൽഖാഇദയുമായി ബന്ധമുള്ള ഇവ൪ ഡൽഹിയിലടക്കം ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നുവെന്നാണ് ആരോപണം.

 9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്ന്
Also Read

9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്ന്

ശനിയാഴ്ചയാണ് പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ അറിയിച്ചത്. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായത്. ഭീകരര്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്. കേരളത്തില്‍ പെരുമ്പാവൂരില്‍ നിന്നാണ് മൂന്ന് പേര്‍ പിടിയിലായത്. ഒരാള്‍ മുടിക്കലില്‍ നിന്നും രണ്ട് പേര്‍ പാതാളത്ത് നിന്നുമാണ് പിടിയിലായത്.