LiveTV

Live

Kerala

പോപ്പുലര്‍ ഫിനാന്‍സിന്‍റെ മോഹന വാഗ്ദാനങ്ങളില്‍ കുരുങ്ങി മുരളിക്ക് നഷ്ടമായത് ഒരുപാട് ജീവിത പ്രതീക്ഷകള്‍...

പോപ്പുലർ ജീവനക്കാരുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ് പൊതുമേഖല ബാങ്കിലെ നിക്ഷേപം പിൻവലിച്ച് പുതിയ നിക്ഷേപം നടത്താൻ മുരളി തയ്യാറായത്

പോപ്പുലര്‍ ഫിനാന്‍സിന്‍റെ മോഹന വാഗ്ദാനങ്ങളില്‍ കുരുങ്ങി മുരളിക്ക് നഷ്ടമായത് ഒരുപാട് ജീവിത പ്രതീക്ഷകള്‍...

പോപ്പുലർ ഫിനാൻസിലേക്ക് നിക്ഷേപകരെ അടുപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. ആളുകളുമായി പല തവണ ബന്ധപ്പെട്ട് നിക്ഷേപങ്ങൾ ഉറപ്പു വരുത്തുകയായിരുന്നു ഇവരുടെ ശൈലി. ഇത്തരത്തിൽ മോഹന വാഗ്ദാനങ്ങളിൽ കുരുങ്ങിയാണ് അടൂർ സ്വദേശി മുരളിക്ക് തന്‍റെ രണ്ട് ലക്ഷം രൂപ നഷ്ടമായത്.

അടൂർ മണക്കാല ജംഗ്ഷനിൽ കഴിഞ്ഞ 30 വർഷമായി ബാർബർ ഷോപ്പ് നടത്തുന്നയാളാണ് മുരളി. എന്നാൽ ഇതേ ജംഗ്ഷനിൽ ഏതാനം വർഷങ്ങൾക്ക് മുമ്പ് പോപ്പുലർ ഫിനാൻസ് ശാഖ തുടങ്ങിയതോടെയാണ് ഇദ്ദേഹത്തിന്‍റെ കഷ്ടകാലം ആരംഭിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാർ മുരളിയുമായി പരിചയപ്പെട്ടതിന് പിന്നാലെ പോപ്പുലറിൽ നിക്ഷേപം നടത്താനുള്ള സമ്മർദങ്ങൾ ആരംഭിച്ചു. പല തവണ സമീപിച്ച് 12 ശതമാനം പലിശയെന്ന മോഹന വാഗ്ദാനം നൽകിയാണ് അവർ മുരളിയെ പ്രലോഭിപ്പിച്ചത്.

പോപ്പുലർ ജീവനക്കാരുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ് പൊതുമേഖല ബാങ്കിലെ നിക്ഷേപം പിൻവലിച്ച് പുതിയ നിക്ഷേപം നടത്താൻ മുരളി തയ്യാറായത്. എന്നാൽ നിക്ഷപം നടത്തി 10 മാസങ്ങൾക്കൊണ്ട് തന്നെ ഇദ്ദേഹത്തിന് തട്ടിപ്പിൽ കുരുങ്ങി പണം നഷ്ടപ്പെടുകയും ചെയ്തു. വർഷങ്ങളായുള്ള ബാർബർഷോപ്പിലെ കഠിനാദ്വാനത്തിൽ നിന്നും മിച്ചം പിടിച്ച തുക, മക്കൾക്ക് വീതം നൽകാനും അവരുടെ വിവാഹ ചിലവുകൾക്കും വേണ്ടിയാണ് മുരളി സ്വരുക്കൂട്ടിയത്. എന്നാൽ എൽ.എൽ.പി ഇടപാടുകളുടെ നിയമവശങ്ങൾ പറഞ്ഞ് വ്യക്തമാക്കാതെ വാചക കസർത്ത് നടത്തി ദിവസങ്ങൾ കൊണ്ടാണ് പോപ്പുലർ ജീവനക്കാർ ചേർന്ന് ഇയാളെ വഞ്ചിച്ചത്