LiveTV

Live

Kerala

എം.പിമാരുടെ സമരപ്പന്തലിലേക്ക് ചായയുമായി രാജ്യസഭ ഉപാധ്യക്ഷന്‍; പ്രശംസിച്ച് പ്രധാനമന്ത്രി

എം.പിമാരുടേത് മോശം പെരുമാറ്റമാണെന്ന് ആരോപിച്ച് ഹരിവംശ് നാരായണ്‍ സിംഗ് ഒരുദിവസത്തെ ഉപവാസ സമരത്തിലാണ്

എം.പിമാരുടെ സമരപ്പന്തലിലേക്ക് ചായയുമായി രാജ്യസഭ ഉപാധ്യക്ഷന്‍; പ്രശംസിച്ച് പ്രധാനമന്ത്രി

കാര്‍ഷിക പരിഷ്കരണ ബില്ലിനെതിരെ സമരം ചെയ്യുന്ന എം.പിമാരെ സമരപന്തലില്‍ ചെന്ന് സന്ദര്‍ശിച്ച് രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗ്. സമരപ്പന്തലിലേക്ക് ചായയുമായാണ് ഉപാധ്യക്ഷകന്‍ എത്തിയത്. ഹരിവംശ് നാരായണിനെ പ്രശംസിച്ച് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ക്ക് ചായ നല്‍കിയ ഹരിവംശിന്‍റെ മഹാമനസ്കതക്ക് നന്ദി എന്നായിരുന്നു മോദി ട്വീറ്റ് ചെയ്തത്. എം.പിമാരുടേത് മോശം പെരുമാറ്റമാണെന്ന് ആരോപിച്ച് ഹരിവംശ് നാരായണ്‍ സിംഗ് ഒരുദിവസത്തെ ഉപവാസ സമരത്തിലാണ്.

കാര്‍ഷിക ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് കെ.കെ രാഗേഷ്, എളമരം കരീം എന്നിവരുള്‍പ്പടെ എട്ട് എം.പിമാരെയാണ് സഭയില്‍ നിന്നും ഇന്നലെ പുറത്താക്കിയത്. ഉപാദ്യക്ഷനെ അപമാനിച്ചത് അപലപനീയമാണെന്ന് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.