LiveTV

Live

Kerala

മലയാറ്റൂര്‍ പാറമട സ്ഫോടനം; പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ആരംഭിച്ചു

പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ബിജുമോന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്

മലയാറ്റൂര്‍ പാറമട സ്ഫോടനം; പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ആരംഭിച്ചു

എറണാകുളം മലയാറ്റൂര്‍ പാറമട സ്ഫോടനത്തെക്കുറിച്ചുളള പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ബിജുമോന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തില്‍ കലക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

എറണാകുളം മലയാറ്റൂരില്‍ പാറമടക്ക് സമീപം സ്ഫോടനം; രണ്ട് പേര്‍ മരിച്ചു
Also Read

എറണാകുളം മലയാറ്റൂരില്‍ പാറമടക്ക് സമീപം സ്ഫോടനം; രണ്ട് പേര്‍ മരിച്ചു

മലയാറ്റൂര്‍ ഇല്ലിത്തോട് പ്രവര്‍ത്തിക്കുന്ന വിജയ ക്വാറിയുടെ ഉടമകളായ ബെന്നി, റോബിന്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പുകള്‍ ചുമത്തിയുമാണ് കേസ് എടുത്തിരിക്കുന്നത്. ഇവര്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണ്. സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും ഒളിവില്‍ പോയവര്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും കേസ് അന്വേഷണ ചുമതലയുളള പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ. ബിജുമോന്‍ വ്യക്തമാക്കി.

സംഭവത്തില്‍ ജില്ലാ കലക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നത്. തഹസീൽദാരുടെ പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോർട്ട് കൊച്ചി സബ് കലക്ടർ ഹാരിസ് റഷീദ് സംഭവസ്ഥലം സന്ദർശിച്ചിരുന്നു. അനധികൃതമായും മതിയായ സുരക്ഷ ഇല്ലാതെയും കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിൽ ക്വാറി ഉടമസ്ഥർക്ക് വീഴ്ച സംഭവിച്ചതായി സബ് കലക്ടർ പ്രാഥമിക റിപ്പോർട്ട് നല്‍കിയിരുന്നു. ഇന്നലെ പുലര്‍ച്ചെ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് അതിഥി തൊഴിലാളികളാണ് മരിച്ചത്.