LiveTV

Live

Kerala

കേന്ദ്രത്തില്‍ എല്ലാം കോര്‍പ്പറേറ്റുകളാണ് നിയന്ത്രിക്കുന്നതെന്ന് കോടിയേരി

തിരുവനന്തപുരത്ത് ജിപിഒക്ക് മുന്നില്‍ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കേന്ദ്രത്തില്‍ എല്ലാം കോര്‍പ്പറേറ്റുകളാണ് നിയന്ത്രിക്കുന്നതെന്ന് കോടിയേരി

കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ജിപിഒയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തില്‍ എല്ലാം കോര്‍പ്പറേറ്റുകളാണ് നിയന്ത്രിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു.

കാര്‍ഷികമേഖല കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള ബില്‍ അടക്കം കേന്ദ്രത്തിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായണ് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചത്. ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും 7500 രൂപ വീതം നല്‍കുക. എല്ലാ തൊഴില്‍ രഹിതര്‍ക്കും വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സി.പി.എം മുന്നോട്ട് വയ്ക്കുന്നുണ്ട്.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് കോടിയേരി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും നടന്ന സമരങ്ങളില്‍ വിവിധ നേതാക്കള്‍ പങ്കെടുത്തു.