LiveTV

Live

Kerala

ഭീകരവാദബന്ധമാരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്തവരെ ഡൽഹിയിലെത്തിച്ചു

കേരളാ പൊലീസ് അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനൊപ്പം ഡൽഹിയിലേക്കും ബംഗാളിലേക്കും തുടര്‍ച്ചയായി യാത്ര ചെയ്തവരെ പറ്റിയും അന്വേഷിക്കുന്നു.

ഭീകരവാദബന്ധമാരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്തവരെ ഡൽഹിയിലെത്തിച്ചു

ഭീകരവാദബന്ധമാരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്ത മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ കൊച്ചിയിൽ നിന്നും ഡൽഹിയിലെത്തിച്ചു. കേരള പോലിസ് നടത്തുന്ന സമാന്തര അന്വേഷണത്തിന്‍റെ ഭാഗമായുള്ള എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഇന്നും തുടരും.

കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ ഒരേ സമയം റെയ്ഡ് നടത്തിയാണ് എറണാകുളം ജില്ലയിൽ നിന്നും 3 പ്രതികളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. ഇതിൽ കൊച്ചി പാതാളത്ത് നിന്ന് പിടിയിലായ മുര്‍ഷിദ് ഹസനാണ് ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്ന സംഘത്തിലെ പ്രധാനിയെന്നാണ് എന്‍.ഐ.എ, കോടതിയിൽ നൽകിയ ട്രാൻസിറ്റ് വാറണ്ടിൽ പറയുന്നത്. കോടതിയുടെ അനുമതിയോടെ ഇവരെ മൂന്ന് പേരെയും നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് എന്‍.ഐ.എ സംഘം ഡൽഹിയിലെത്തിച്ചത്.

പ്രതികളെ പട്യാല കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ പേരെ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് ദേശീയ അന്വേഷണ ഏജൻസി നല്‍കുന്ന സൂചന. ഈ സാഹചര്യത്തിലാണ് കേരളാ പൊലീസ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ അന്വേഷണം വ്യാപകമാക്കുന്നത്. വിവര ശേഖരണത്തിനൊപ്പം ഡൽഹിയിലേക്കും ബംഗാളിലേക്കും തുടര്‍ച്ചയായി യാത്ര ചെയ്തവരെ പറ്റിയും അന്വേഷിക്കുന്നുണ്ട്.

ഇന്നലെ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, ആലുവ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തിയത്. ഇന്നും ഇതുമായി ബദ്ധപ്പെട്ട അന്വേഷണം തുടരും

അല്‍ഖാഇദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തവരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും
Also Read

അല്‍ഖാഇദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തവരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും