LiveTV

Live

Kerala

മീഡിയവണ്‍ മഹാപഞ്ചായത്ത് അവസാന റൗണ്ടിലേക്ക്

മികച്ച മാതൃകകളാകാന്‍ മത്സരിക്കുന്ന അമ്പത് പദ്ധതികളുടെ പട്ടിക പ്രഖ്യാപിച്ചു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലുള്ള പദ്ധതികളാണ് മഹാപഞ്ചായത്തില്‍ പരിഗണിച്ചത്

മീഡിയവണ്‍ മഹാപഞ്ചായത്ത് അവസാന  റൗണ്ടിലേക്ക്

സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകള്‍ അഞ്ച് വര്‍ഷത്തിനിടെ നടപ്പാക്കിയ പദ്ധതികളില്‍ നിന്ന് മികച്ച മാതൃകകളെ കണ്ടെത്താനുള്ള മീഡിയവണ്‍ മഹാപഞ്ചായത്ത് അവസാന റൌണ്ടിലേക്ക്. മികച്ച മാതൃകകളാകാന്‍ മത്സരിക്കുന്ന അമ്പത് പദ്ധതികളുടെ പട്ടിക പ്രഖ്യാപിച്ചു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലുള്ള പദ്ധതികളാണ് മഹാപഞ്ചായത്തില്‍ പരിഗണിച്ചത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഴുകി നില്‍ക്കുന്ന വേളയിലും മഹാപഞ്ചായത്തിനോട് സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ അവസാന റൌണ്ടിലേക്കുള്ള അമ്പത് പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് പ്രയാസമേറിയതായിരുന്നു. നൂതനവും വേറിട്ടതുമായ നിരവധി പദ്ധതികള്‍ പരിഗണനയ്ക്ക് വന്നു.

ഇതില്‍നിന്ന് ജൂറി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച എന്‍ട്രികളില്‍ നിന്നാണ് 50 ഗ്രാമ പഞ്ചായത്തുകളെ അവസാന റൌണ്ടിലേക്ക് തെരഞ്ഞെടുത്തത്. മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് അധ്യക്ഷനും പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗങ്ങളായ ജി. വിജയരാഖഘവന്‍, സി പി ജോണ്‍, സംസ്ഥാന ധനകമ്മീഷന്‍ ഉപദേശക മറിയാമ്മ സാനു ജോര്‍ജ്, വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് യു കലാനാഥന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. അഞ്ച് മേഖലകളിലായി അവസാന റൌണ്ടിലേക്ക് തെരഞ്ഞെടുത്ത പഞ്ചായത്തുകള്‍. കൃഷി, ക്ഷീരവികസനം

1. കൂട്ടിലങ്ങാടി (മലപ്പുറം), 2. ചെങ്ങോട്ടുകാവ്, 3. നൊച്ചാട്, 4. ഉണ്ണികുളം ( കോഴിക്കോട്), 5. മുളന്തുരുത്തി ( എറണാകുളം) , 6. പെരുവന്താനം ( ഇടുക്കി), 7. പായം, 8. മയ്യില്‍, 9. ആറളം (കണ്ണൂര്‍), 10, മൈനാഗപ്പള്ളി (കൊല്ലം), 11. നെന്മാറ ( പാലക്കാട്), 12. ഇരവിപേരൂര്‍ (പത്തനംതിട്ട), 13. മുല്ലശ്ശേരി (തൃശൂര്‍), 14. നൂല്‍പ്പുഴ (വയനാട്), 15. മണ്ണഞ്ചേരി (ആലപ്പുഴ)

വിദ്യാഭ്യാസം

1. വെള്ളിയാമറ്റം (ഇടുക്കി), 2. പേരാവൂര്‍ (കണ്ണൂര്‍), 3. കാലടി 4. മൊറയൂര്‍ (മലപ്പുറം), 5. മേപ്പാടി (വയനാട്), 6. ഇടവെട്ടി (ഇടുക്കി)

ആരോഗ്യം

1. അടിമാലി, 2. കുമളി (ഇടുക്കി), 3. അശമന്നൂര്‍ (എറണാകുളം) 4. ബേഡഡുക്ക (കാസർഗോഡ്) 5. പൂതക്കുളം, 6. ശാസ്താംകോട്ട ( കൊല്ലം), 7. ചാലിയാര്‍, 8. മുതുവല്ലൂര്‍, 9. ചേലേമ്പ്ര (മലപ്പുറം), 10. വിളയൂര്‍ (പാലക്കാട്), 11. കൊടകര, 12. പെരിഞ്ഞനം (തൃശൂര്‍), 13 എടവക (വയനാട്)

കുടിവെള്ളം

1. ചെറുതന (ആലപ്പുഴ), 2. മേപ്പയൂര്‍ (കോഴിക്കോട്) 3. ഇരിക്കൂര്‍ (കണ്ണൂർ), 4. പൂക്കോട്ടുകാവ്, 5. കാഞ്ഞിരപ്പുഴ (പാലക്കാട്), 6. ആനാട് (തിരുവനന്തപുരം), 7. നെടുമ്പന (കൊല്ലം)

സ്ത്രീ ശാക്തീകരണം

1. പോരൂര്‍ ( മലപ്പുറം), 2.പല്ലാരിമംഗലം (എറണാകുളം), 3. മാങ്ങാട്ടിടം, 4. പാപ്പിനിശ്ശേരി (കണ്ണൂര്‍), 5. രാമപുരം (കോട്ടയം), 6. കോഡൂര്‍ (മലപ്പുറം), 7. മുള്ളൂര്‍ക്കര (തൃശൂര്‍), 8. കാഞ്ഞിരംകുളം, 9. മംഗലപുരം (തിരുവനന്തപുരം)

ഓരോ മേഖലയില്‍ നിന്നും മികച്ച രണ്ട് മാതൃകകളെയാണ് മഹാ പഞ്ചായത്ത് തെരഞ്ഞെടുക്കുക. മികച്ച പഞ്ചായത്തുകൾക്ക് പുരസ്കാരമായി ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നൽകും. ജനങ്ങളുടെ വോട്ട് കൂടി പരിഗണിച്ചാണ് ജൂറി പുരസ്കാര ജേതാക്കളെ നിര്‍ണയിക്കുക. https://www.mahapanchayath.mediaonetv.in/ എന്ന വെബ്സൈറ്റിൽ സെപ്തംബര്‍ 30 വരെ സംസ്ഥാനത്തെ എല്ലാവര്‍ക്ക് വോട്ടിങ്ങിൽ പങ്കെടുക്കാം. ഒക്ടോബര്‍ 2ന് വിജയികളെ പ്രഖ്യാപിക്കും.