LiveTV

Live

Kerala

കർഷക സമരങ്ങൾക്ക് ഈ സസ്പെൻഷൻ കൂടുതൽ ഊർജം പകരുമെന്ന് എളമരം കരീം എം.പി

രാജ്യസഭയില്‍ വിവാദ കാര്‍ഷിക ബില്‍ ചര്‍ച്ചക്കിടെ പ്രതിഷേധിച്ച എട്ട് എം.പിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

കർഷക സമരങ്ങൾക്ക് ഈ സസ്പെൻഷൻ കൂടുതൽ ഊർജം പകരുമെന്ന് എളമരം കരീം എം.പി

സസ്‍പെൻഷൻ കൊണ്ട് നിശബ്ദരാക്കാൻ ആകില്ലെന്ന്എളമരം കരീം എം.പി. കർഷകർക്കായി നിലവിലെ പോരാട്ടം തുടരും. എം. പിമാരെ സസ്പെൻഡ് ചെയ്തത് ബി.ജെ.പിയുടെ ഭീരുത്വ മുഖം തുറന്നുകാട്ടുന്നു. ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾ ജനശ്രദ്ധയിൽ നിന്ന് ഒഴിവാക്കാനാണ് ബി.ജെ.പി ശ്രമമെന്നും എളമരം കരീം ഫേസ്‍ബുക്കില്‍ കുറിച്ചു.

രാജ്യസഭയില്‍ വിവാദ കാര്‍ഷിക ബില്‍ ചര്‍ച്ചക്കിടെ പ്രതിഷേധിച്ച എംപിമാര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. എട്ട് എം.പിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചു എന്ന് പറഞ്ഞാണ് എം.എല്‍.എമാരെ ഈ സമ്മേളന കാലയളവില്‍ സസ്പെന്‍ഡ് ചെയ്തത്.

നടപടി നേരിട്ടവരില്‍ എളമരം കരീമിനൊപ്പം കെ കെ രാഗേഷുമുണ്ട്. ഡെറിക് ഒബ്രിയാന്‍, സഞ്ജയ് സിംഗ്, രാജീവ് സതാവ്, സയ്യിദ് നസീര്‍ ഹുസൈന്‍, റിപുന്‍ ബോറ, ഡോല സെന്‍ എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട് മറ്റ് എംപിമാര്‍. സംസ്ഥാനങ്ങളുടെ അധികാരം കൂടി കവര്‍ന്നെടുത്ത് കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്നതാണ് ബില്ലെന്ന് കെ കെ രാഗേഷ് പറഞ്ഞു.

പ്രതിപക്ഷ അംഗങ്ങളെല്ലാം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയും ബില്ലിന്‍റെ പകര്‍പ്പ് വലിച്ച് കീറിയും പ്രതിഷേധിക്കുന്നതിനിടെയാണ് കാര്‍ഷിക പരിഷ്കരണ ബില്‍ രാജ്യസഭയില്‍ പാസാക്കിയത്.

സഭാ ചട്ടങ്ങള്‍ പാലിക്കാതെ ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്താനുള്ള ഡപ്യൂട്ടി ചെയര്‍മാന്‍റെ തീരുമാനത്തിനെതിരെ മുതിര്‍ന്ന നേതാക്കളടക്കം പ്രതിഷേധം അറിയിക്കുകയായിരുന്നു. സംസ്ഥാനങ്ങളുടെ അധികാരം, പൊതു ഭക്ഷ്യവിതരണം, ഭക്ഷ്യ സംഭരണം എല്ലാം എടുത്ത് കളയുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

എളമരം കരീം എം.പിയുടെ എഫ് ബി പോസ്റ്റ്:

ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം. എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോഡിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കർഷക സമരങ്ങൾക്ക് ഈ സസ്പെൻഷൻ കൂടുതൽ ഊർജം പകരും.

ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം. എതിർ...

Posted by Elamaram Kareem on Sunday, September 20, 2020