LiveTV

Live

Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക പീഡനം: അധ്യാപകനെതിരെ പോലീസ് കേസ്

കൽപഞ്ചേരി സ്വദേശി സലാഹുദ്ദീൻ തങ്ങൾ ഒളിവിലാണ്. പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക പീഡനം: അധ്യാപകനെതിരെ പോലീസ് കേസ്

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. മതസ്ഥാപനത്തിലെ അധ്യാപകനെതിരെ പോലീസ് കേസ് എടുത്തു. കൽപഞ്ചേരി സ്വദേശി സലാഹുദ്ദീൻ തങ്ങൾ ഒളിവിലാണ്. പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കല്‍പകഞ്ചേരിക്ക് അടുത്തുള്ള വാരണാക്കര എന്ന സ്ഥലത്തെ മതഭൌതിക വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനാണ് സലാഹുദ്ദീന്‍. ഇതേ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളാണ് ചൈല്‍ഡ് ലൈന്‍ വഴി പരാതി നല്‍കിയത്. ചൈല്‍ഡ് ലൈന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.