LiveTV

Live

Kerala

അഴിമതിക്ക് മറ പിടിക്കാന്‍ പടച്ചട്ടയായി വിശുദ്ധ ഗ്രന്ഥം ഉപയോഗിച്ചു, വിശ്വാസികളുടെ മനസ്സ് വ്രണപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി

വിശുദ്ധ ഗ്രന്ഥത്തെ മുൻനിർത്തിയുള്ള അടവ് പുറത്ത് എടുത്തവർ തന്നെ അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി

അഴിമതിക്ക് മറ പിടിക്കാന്‍ പടച്ചട്ടയായി വിശുദ്ധ ഗ്രന്ഥം ഉപയോഗിച്ചു, വിശ്വാസികളുടെ മനസ്സ് വ്രണപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി

സ്വര്‍ണക്കടത്ത് കേസില്‍ ചർച്ചകൾ വഴി മാറ്റി സർക്കാർ ഒഴിഞ്ഞു മാറുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ആരോപണങ്ങൾക്ക് സർക്കാർ നേര്‍ക്ക് നേരെ മറുപടി പറയണം. വിശുദ്ധ ഗ്രന്ഥത്തെ മുൻനിർത്തിയുള്ള അടവ് പുറത്ത് എടുത്തവർ തന്നെ അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

വിശ്വാസികളുടെ മനസ്സ് വ്രണപ്പെട്ടു. അഴിമതിക്ക് മറ പിടിക്കുന്നതിന് പടച്ചട്ടയായി വിശുദ്ധ ഗ്രന്ഥത്തെ ഉപയോഗപ്പെടുത്തി. ഇടതുപക്ഷം മാപ്പ് പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ചർച്ച സ്വർണക്കടത്ത് മാത്രമാണ്. നേർക്ക് നേരെ മറുപടി പറയണം. ഇടതു പക്ഷത്തിന് അത് മനസിലായി തുടങ്ങിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.