LiveTV

Live

Kerala

പച്ചയായ വർഗീയത വിറ്റ് തടി ഊരുകയാണ് മുഖ്യമന്ത്രിയെന്ന് എം.പിമാർ

സ്വർണ്ണക്കടത്ത് - ജലീൽ വിവാദങ്ങളിൽ സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് യുഡിഎഫ് എം.പിമാര്‍

പച്ചയായ വർഗീയത വിറ്റ് തടി ഊരുകയാണ് മുഖ്യമന്ത്രിയെന്ന് എം.പിമാർ

മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് നടന്ന സമരങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ ഡൽഹിയിലും പ്രതിഷേധം. കേരള ഹൗസിന് മുന്നിൽ യു.ഡി.എഫ് എം.പിമാർ പ്രതിഷേധിച്ചു. പച്ചയായ വർഗീയത വിറ്റ് തടി ഊരുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എം.പിമാർ ആരോപിച്ചു.

സ്വർണ്ണക്കടത്ത് - ജലീൽ വിവാദങ്ങളിൽ സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് യുഡിഎഫ് എം.പിമാര്‍. കേരള ഹൗസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്‌ഘാടനം ചെയ്തു

പച്ചയായ വർഗീയത വിറ്റഴിച്ചു തടി എടുക്കാൻ നോക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ലീഗ് എംപി ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഫാഷിസ്റ്റ് ഭരണമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് ആർഎസ്പി എംപി എൻ കെ പ്രേമചന്ദ്രനും കുറ്റപ്പെടുത്തി. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് സർക്കാറെന്നും കെ ടി ജലീൽ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും യുഡിഎഫ് എംപിമാർ വ്യക്തമാക്കി.