LiveTV

Live

Kerala

ഈത്തപ്പഴ വിതരണം: സാമൂഹ്യ നീതി വകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നു

ഈത്തപ്പഴം ഏതൊക്കെ ജില്ലകളില്‍ എത്ര കിലോ വിതരണം ചെയ്തു എന്ന വിവരങ്ങളാണ് തേടിയത്.

ഈത്തപ്പഴ വിതരണം: സാമൂഹ്യ നീതി വകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നു

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നുള്ള ഈത്തപ്പഴം വിതരണം ചെയ്തതിന്റെ വിവരങ്ങള്‍ അഞ്ച് ജില്ലകളില്‍ നിന്ന് ശേഖരിച്ചെന്ന് സാമൂഹ്യ നീതി വകുപ്പ്. ഈ മാസം 30നുള്ളില്‍ വിവരങ്ങള്‍ കസ്റ്റംസിന് കൈമാറും. യു.എ.ഇയുടെ സഹായം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് സാമൂഹ്യ നീതി വകുപ്പിന്റെ വിശദീകരണം. ഈത്തപ്പഴം വിതരണം ചെയ്തതിന്റെ വിവരങ്ങള്‍ തേടി കസ്റ്റംസ് സാമൂഹ്യ നീതി വകുപ്പിന് നോട്ടീസ് നല്‍കിയിരുന്നു.

ഈത്തപ്പഴം വിതരണം ചെയ്തതിന്റെ വിവരങ്ങള്‍ തേടി ഇന്നലെയാണ് കസ്റ്റംസ് സാമൂഹ്യ നീതി വകുപ്പിന് നോട്ടീസ് നല്‍കിയത്. പിന്നാലെ അഞ്ച് ജില്ലകളിലെ വിവരങ്ങള്‍ ശേഖരിച്ചതായി സാമൂഹ്യ നീതി വകുപ്പ് അറിയിച്ചു. 2017 മെയിലാണ് യു.എ.ഇ കോണ്‍സുലേറ്റ് വഴി എത്തിയ 17,000 കിലോ ഈത്തപ്പഴം സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ വിതരണം ചെയ്തത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ സാമൂഹിക തീതി ഓഫീസുകള്‍ വഴിയാണ് വിതരണം നടത്തിയത്. അതിനാല്‍ തന്നെ മുഴുവന്‍ ജില്ലകളിലും ഇതിന്‍റെ പൂര്‍ണ്ണ വിവരങ്ങളില്ല. എങ്കിലും ലഭ്യമായ മുഴുവന്‍ വിവരങ്ങളും ഈ മാസം 30നുള്ളില്‍ കസ്റ്റംസിന് കൈമാറും.

1200 കേന്ദ്രങ്ങളിലായി 30,000ത്തോളം കുട്ടികളായിരുന്നു ഇതിന്‍റെ ഗുണഭോക്താക്കള്‍. പദ്ധതിയില്‍ അസ്വാഭാവികയില്ലെന്നാണ് സാമൂഹ്യ നീതി വകുപ്പ് വ്യക്തമാക്കുന്നത്. പലരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കാറുണ്ട്. അതുപോലെയേ കാണേണ്ടതേയുള്ളൂ എന്നും സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി വ്യക്തമാക്കി.