LiveTV

Live

Kerala

കോവിഡ് ബാധിച്ച് മരിച്ച ദലിത് വയോധികന്റെ മൃതദേഹം പ്രദേശവാസികളുടെ പ്രതിഷേധത്തിനിടെ സംസ്കരിച്ചു

അനിശ്ചിതത്വത്തിനൊടുവില്‍ ഇന്നലെ രാത്രി പ്രതിഷേധിച്ചവരെ കസ്റ്റഡിയില്‍ എടുത്ത ശേഷമായിരുന്നു സംസ്കാരം

കോവിഡ് ബാധിച്ച് മരിച്ച ദലിത് വയോധികന്റെ മൃതദേഹം പ്രദേശവാസികളുടെ പ്രതിഷേധത്തിനിടെ സംസ്കരിച്ചു

ആലപ്പുഴ കായംകുളത്ത് കോവിഡ് ബാധിച്ച് മരിച്ച ദലിത് വയോധികന്റെ മൃതദേഹം പ്രദേശവാസികളുടെ പ്രതിഷേധത്തിനിടെ സംസ്കരിച്ചു. ഒന്നാംകുറ്റിയിലുള്ള അഗതിമന്ദിരത്തിലെ അന്തേവാസിയായിരുന്ന രാജപ്പന്‍റെ മൃതദേഹമാണ് സംസ്കരിച്ചത്. നേരത്തെ പൊതുശ്മശാനത്തില്‍ മൃതദേഹം മറവുചെയ്യാന്‍ തീരുമാനിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്കരിക്കാന്‍ സാധിച്ചിരുന്നില്ല.

കോവിഡ് ബാധിച്ച് മരിച്ച രാജപ്പന്‍റെ മൃതദേഹം ചേരാവള്ളിയിലെ പൊതുശ്മശാനത്തില്‍ സംസ്കരിക്കാനെത്തിച്ചപ്പോള്‍ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അത് നടന്നില്ല. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം രണ്ടുദിവസം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നു.

അനിശ്ചിതത്വത്തിനൊടുവില്‍ ഇന്നലെ രാത്രി പ്രതിഷേധിച്ചവരെ കസ്റ്റഡിയില്‍ എടുത്ത ശേഷമായിരുന്നു സംസ്കാരം. ഐആര്‍ഡബ്ല്യൂ, ടീം വെല്‍ഫെയര്‍ എന്നീ സംഘടനകള്‍ നേതൃത്വം നല്‍കി. അറുപത്തഞ്ചുകാരനായ രാജപ്പന്‍ അവിവാഹിതനായിരുന്നു. പരിചരിക്കാന്‍ ആരുമില്ലാത്തതിനാല്‍ രണ്ടുവര്‍ഷം മുമ്പ് ഒന്നാംകുറ്റിയിലുള്ള അഗതിമന്ദിരത്തിരത്തിലെത്തി. പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന അദ്ദേഹം കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.