LiveTV

Live

Kerala

കോടികളുടെ കുടിശ്ശിക; സര്‍ക്കാര്‍ ടെണ്ടറുകള്‍ ഏറ്റെടുക്കാനാകാതെ കരാറുകാര്‍

കോടികളുടെ കുടിശിക ലഭിക്കാത്തതിനാല്‍ സര്‍ക്കാരിന്‍റെ ടെണ്ടറുകള്‍ ഏറ്റെടുക്കാനാവാതെ സംസ്ഥാനത്തെ കരാറുകാര്‍. ആയിരത്തിയറുനൂറ് കോടിയിലധികം രൂപയാണ് കരാറുകാര്‍ക്ക് കിട്ടാനുള്ളത്.

കോടികളുടെ കുടിശ്ശിക; സര്‍ക്കാര്‍ ടെണ്ടറുകള്‍ ഏറ്റെടുക്കാനാകാതെ കരാറുകാര്‍

കോടികളുടെ കുടിശിക ലഭിക്കാത്തതിനാല്‍ സര്‍ക്കാരിന്‍റെ ടെണ്ടറുകള്‍ ഏറ്റെടുക്കാനാവാതെ സംസ്ഥാനത്തെ കരാറുകാര്‍. ആയിരത്തിയറുനൂറ് കോടിയിലധികം രൂപയാണ് കരാറുകാര്‍ക്ക് കിട്ടാനുള്ളത്. ഇതു മൂലം തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിയടക്കം മുടങ്ങിയേക്കും.

വാട്ടര്‍ അതോറിറ്റിയുടെ പദ്ധതികള്‍ക്കായി എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും കരാറുകാര്‍ക്ക് ലഭിക്കാനുള്ളത് 50 കോടി രൂപയിലധികം. കഴിഞ്ഞ രണ്ടരവര്‍ഷമായി ഒരു ബില്ലെങ്കിലും മാറി പണം കിട്ടിയിട്ട്. സ്റ്റേറ്റ് പ്ലാന്‍ അനുസരിച്ചുള്ള പദ്ധതികളുടെ കുടിശിക 500 കോടി രൂപ വരും. പല ചെറുകിട കരാറുകാരും ലോണെടുത്താണ് പണി പൂര്‍ത്തീകരിക്കുന്നത്. പണം കുടിശികയായതോടെ ജപ്തി ഭീഷണയിലേക്ക് നീങ്ങുകയാണ് പലരും.

എം.എല്‍.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ മടിക്കുകയാണ്. പണം ലഭിക്കാതെ പൊതുമരാമത്ത് പണികളും ഏറ്റെടുക്കാനാവില്ല. മഴയത്ത് തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികളെ മാത്രമല്ല കുടിവെള്ള പദ്ധതികളെയടക്കം ഇപ്പോഴത്തെ പ്രതിസന്ധി പ്രതികൂലമായി ബാധിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പദ്ധതികളും പ്രതിസന്ധിയിലാകും.