LiveTV

Live

Kerala

മന്ത്രിയുടെ ഓഫീസിന് മത്സ്യക്കച്ചവടവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തൊഴിലാളി പ്രശ്നത്തെത്തുടര്‍ന്ന് ഒരു മാസമായി അടച്ചിട്ട മത്സ്യമാര്‍ക്കറ്റ് തുറക്കാന്‍ മന്ത്രി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു വേറിട്ട പ്രതിഷേധം

മന്ത്രിയുടെ ഓഫീസിന് മത്സ്യക്കച്ചവടവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രി ടി.പി രാമകൃഷ്ണന്‍റെ കോഴിക്കോട് പേരാമ്പ്രയിലെ എം. എല്‍.എ ഓഫീസിനു മുന്നില്‍ മത്സ്യക്കച്ചവടവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.തൊഴിലാളി പ്രശ്നത്തെത്തുടര്‍ന്ന് ഒരു മാസമായി അടച്ചിട്ട മത്സ്യമാര്‍ക്കറ്റ് തുറക്കാന്‍ മന്ത്രി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു വേറിട്ട പ്രതിഷേധം.

മത്സ്യമാര്‍ക്കറ്റൊന്നുമല്ല...മന്ത്രി ടി.പി രാമകൃഷ്ണന്‍റെ പേരാമ്പ്രയിലെ ഓഫീസാണിത്. മത്സ്യം വില്‍ക്കുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും. സംഭവം പ്രതിഷേധമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്രലം മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്ന് ഒരു മാസം മുമ്പാണ് പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ എസ്.ടി.യു-സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നത്. തുടര്‍ന്ന് മത്സ്യമാര്‍ക്കറ്റ് അടച്ചിടുകയായിരുന്നു.