LiveTV

Live

Kerala

പച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം മാറി: രമേശ് ചെന്നിത്തല

കോടിയേരി വർഗീയത ഇളക്കി വിടുന്നത് ബിജെപിയെ സഹായിക്കാനാണെന്ന് ചെന്നിത്തല

പച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം മാറി: രമേശ് ചെന്നിത്തല

മകൻ കുടുങ്ങുമെന്ന് കണ്ടപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വർഗീയത ഇളക്കി വിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിലായപ്പോൾ കോടിയേരി മൗനം പാലിച്ചു. മകൻ ലഹരി കടത്തിൽ കുടുങ്ങുമെന്നായപ്പോൾ രംഗത്ത് വന്നു. പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഎം മാറിയെന്നും ചെന്നിത്തല ആരോപിച്ചു.

കോടിയേരി വർഗീയത ഇളക്കി വിടുന്നത് ബിജെപിയെ സഹായിക്കാനാണ്. ബിജെപിയെ ശക്തിപ്പെടുത്താനാണ് സിപിഎം തന്ത്രം. മന്ത്രി ജലീലിന്‍റെ രാജിയില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.

ജലീലിനെ സംരക്ഷിക്കാന്‍ ബിജെപിയേക്കാൾ വർഗീയത നിറഞ്ഞ പ്രസ്താവനകളാണ് സിപിഎം നേതാക്കള്‍ നടത്തുന്നതെന്ന് യുഡിഎഫ് എംപിമാരും വിമര്‍ശിച്ചു. ജലീലിനെ വർഗീയതയുടെ മൂർച്ചയുള്ള ആയുധമാക്കുകയാണ് സിപിഎം എന്ന് ബെന്നി ബെഹ്നാന്‍ എംപി ആരോപിച്ചു.

മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പ്രസ്താവനകൾ വർഗീയത വളർത്തുന്നതാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീറും ഡല്‍ഹിയില്‍ പറഞ്ഞു.