LiveTV

Live

Kerala

വിശ്വാസം വിനയായി; പോപ്പുലർ ഫിനാൻസ് തട്ടിയെടുത്ത ജീവിത സ്വപ്നങ്ങള്‍

ലിമിറ്റഡ് ലെയബിലിറ്റി പാർട്നർഷിപ്പ് എന്ന ചതിയുടെ നിയമവശം അറിയാതെ പോയതാണ് ഇരുവർക്കും തിരിച്ചടിയായത്

വിശ്വാസം വിനയായി; പോപ്പുലർ ഫിനാൻസ് തട്ടിയെടുത്ത ജീവിത സ്വപ്നങ്ങള്‍

പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിക്കാൻ അലക്സിനും തങ്കമ്മക്കും കാരണമായത് മെച്ചപ്പെട്ട ഒരു ജീവിതം എന്ന സ്വപ്നമാണ്. എന്നാൽ കമ്പനിയുടെ തട്ടിപ്പിൽ കുരുങ്ങി പണം നഷ്ടമായെങ്കിലും ഇവർക്ക് ചില പ്രതീഷകൾ ഇപ്പോഴും ബാക്കിയുണ്ട്. ലിമിറ്റഡ് ലെയബിലിറ്റി പാർട്നർഷിപ്പ് എന്ന ചതിയുടെ നിയമവശം അറിയാതെ പോയതാണ് ഇരുവർക്കും തിരിച്ചടിയായത്. പ്രാരാബ്ധങ്ങൾ നിറഞ്ഞ ജീവിതത്തോട് പടവെട്ടിയാണ് തങ്കമ്മയും അലക്സും ഇപ്പോഴും ജീവിക്കുന്നത്.

പശുവളർത്തൽ ഏക ഉപജീവനമാർഗമാക്കിയ ഈ ദമ്പതികൾക്ക് പഴക്കം ചെന്ന വീടും മകന്‍റെ വിദ്യാഭ്യാസവും ആയിരുന്നു വെല്ലുവിളികൾ. സാമ്പത്തിക പരാധീനതകളിൽ കഷ്ടപ്പെട്ട ഇരുവർക്കും അലക്സിന്‍റെ പിതാവ് ബേബി നേരത്തെ കുറച്ച് പണം നൽകി സഹായിച്ചിരുന്നു. ഈ സഹായധനവും കയ്യിലുള്ള സമ്പാദ്യവും ചേർത്താണ് ഇരുവരും പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപം നടത്തിയത്.

ബേബിയുടെ അടുത്ത സുഹൃത്തും പരിചയക്കാരനുമായിരുന്നയാൾ മുമ്പ് ഊന്നുകല്ലിലെ പോപ്പുലർ ബ്രാഞ്ചിൽ മാനേജരായിരുന്നു. ഇയാളിലുള്ള വിശ്വാസവും അവിടെ തന്നെ നിക്ഷേപം തുടർന്നു കൊണ്ടുപോകാൻ കാരണമായി. മറ്റു ബാങ്കുകളെക്കാൾ പലിശ കൂടുതൽ ലഭിക്കുമെന്നതിനാൽ വീട് നിർമ്മാണത്തിന് വേഗത്തിൽ പണം കണ്ടെത്താമെന്നതും അതിനൊരു കാരണമായി. എന്നാൽ സാമ്പത്തിക ഇടപാടുകളുടെ നിയമവശങ്ങൾ അറിയാതിരുന്നതാണ് ഇരുവർക്കും തിരിച്ചടിയായത്.