LiveTV

Live

Kerala

പൊലീസുകാരന്‍റെ വർഗീയ പരാമർശം; നടപടിയുമായി പൊലീസ്

ഡി.വൈ.എഫ്.ഐ കുണ്ടന്നൂർ മേഖല കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് നടപടി, ലോക്ക് ഡൌൺ സമയത്ത് തബ്‌ലീഗ് വിഷയവുമായി ബന്ധപ്പെടുത്തിയാണ് ഇയാൾ വർഗീയ പോസ്റ്റ്‌ ഇട്ടത്

പൊലീസുകാരന്‍റെ വർഗീയ പരാമർശം; നടപടിയുമായി പൊലീസ്

വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൊലീസുകാരനെതിരെ നടപടിക്കൊരുങ്ങി പൊലീസ്. തൃശ്ശൂർ പൊലീസ് ട്രെനിങ്ങ് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഐ.ബി ഷൈനിനെതിരെ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു.

ഡി.വൈ.എഫ്.ഐ കുണ്ടന്നൂർ മേഖല കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് നടപടി. ലോക്ക് ഡൌൺ സമയത്ത് തബ്‌ലീഗ് വിഷയവുമായി ബന്ധപ്പെടുത്തിയാണ് ഇയാൾ വർഗീയമായ രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടത്.