LiveTV

Live

Kerala

കൊട്ടിയം യുവതിയുടെ ആത്മഹത്യ; സി.ഐ.യെ സസ്പെന്‍റ് ചെയ്തു

കൊട്ടിയത്തെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടിക്കെതിരായ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടsക്കമുള്ള കാര്യങ്ങൾ അവഗണിച്ചതിനാണ് സി.ഐ.ദിലീഷിനെ സസ്പെന്‍റ് ചെയ്തത്

കൊട്ടിയം യുവതിയുടെ ആത്മഹത്യ; സി.ഐ.യെ സസ്പെന്‍റ് ചെയ്തു

കൊല്ലം കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യയിൽ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി. കൊട്ടിയം സി.ഐ.യെ. സസ്പെന്‍റ് ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

കൊട്ടിയത്തെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടിക്കെതിരായ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടsക്കമുള്ള കാര്യങ്ങൾ അവഗണിച്ചതിനാണ് സി.ഐ.ദിലീഷിനെ സസ്പെന്‍റ് ചെയ്തത്.

പൊലീസ് നിരീക്ഷണത്തിലിരിക്കവേ നടി ഒളിവിൽ പോയതും പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിലെത്തിയതും സി.ഐ.ക്ക് തിരിച്ചടിയായി. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് പൊലീസ് ആസ്ഥാനത്ത് നിന്നും സി.ഐ.ക്ക് സസ്പെൻഷൻ ഉത്തരവിറങ്ങി. ഇതിന് തൊട്ടുപിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് കൊല്ലം സിറ്റിപൊലീസ് കമ്മീഷണർ ഉത്തരവിറക്കി.

ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണർ ടി.ആർ.അഭിലാഷിനാണ് അന്വേഷണ ചുമതല. അതേസമയം കേസിൽ ആരോപണം നേരിടുന്ന നടി ലക്ഷ്മി പ്രമോദ് പ്രതി ഹാരിസ് മുഹമ്മദിന്‍റെ മാതാവ് എന്നിവരുടെ ജാമ്യാപേക്ഷ ഈ വരുന്ന 23 ന് കൊല്ലം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.