LiveTV

Live

Kerala

കനകമല ഐഎസ് കേസിലെ പ്രതി പിടിയിൽ

ഇയാളെ ജോർജിയയിൽ നിന്നെത്തിച്ച്‌ എൻ.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു.

കനകമല ഐഎസ് കേസിലെ പ്രതി പിടിയിൽ

കനകമല ഐ.എസ് കേസിലെ പ്രതി മുഹമ്മദ് പോളക്കാനി പിടിയിൽ. ഇയാളെ ജോർജിയയിൽ നിന്നെത്തിച്ച്‌ എൻ.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ജോര്‍ജിയയിലായിരുന്ന മുഹമ്മദിനെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് കൊച്ചിയിലെത്തിച്ചത്.

കേരളത്തിലും തമിഴ്‌നാട്ടിലും ഭീകര ആക്രമണങ്ങൾക്കു പദ്ധതിയിടാൻ 2016 ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തി ദിനത്തിൽ കണ്ണൂർ കനകമലയിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.