LiveTV

Live

Kerala

'കേരളത്തിലുള്ളത് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍, നേരിയ അലംഭാവത്തിന് പോലും വലിയ വില കൊടുക്കേണ്ടി വരും'; മുഖ്യമന്ത്രി

വര്‍ധിച്ച വ്യാപനശേഷിക്ക് കാരണമായേക്കാവുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി

'കേരളത്തിലുള്ളത് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍, നേരിയ അലംഭാവത്തിന് പോലും വലിയ വില കൊടുക്കേണ്ടി വരും'; മുഖ്യമന്ത്രി

വര്‍ധിച്ച വ്യാപനശേഷിക്ക് കാരണമായേക്കാവുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളാണ് കേരളത്തില്‍ കാണപ്പെടുന്നുവെന്നാണ് വിദഗ്ധ പഠനത്തിന്റെ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി രാജ്യത്ത് പ്രകടമാകുമെന്നാണ് റിപ്പോര്‍ട്ട്. നേരിയ അലംഭാവത്തിന് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.

എന്നാല്‍ കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍ഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.