LiveTV

Live

Kerala

കോവിഡ് ബാധിച്ച മത്സ്യവ്യാപാരിക്ക് 3000 പേരുമായി സമ്പർക്കം

ഇതേതുടർന്ന് കേരള-തമിഴ്നാട് അതിർത്തി പട്ടണമായ നെടുങ്കണ്ടം ടൗൺ മൈക്രോ കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ച് പൂർണമായി അടച്ചു

കോവിഡ് ബാധിച്ച മത്സ്യവ്യാപാരിക്ക് 3000 പേരുമായി സമ്പർക്കം

സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പർക്കം നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടേത്. ഇടുക്കി നെടുങ്കണ്ടത്ത് കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിക്ക് 3000ഓളം പേരുമായി സമ്പർക്കം. മത്സ്യവ്യാപാരിയെ കൂടാതെ മറ്റ് 47 പേർക്കും നെടുങ്കണ്ടത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടർന്ന് കേരള-തമിഴ്നാട് അതിർത്തി പട്ടണമായ നെടുങ്കണ്ടം ടൗൺ മൈക്രോ കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ച് പൂർണമായി അടച്ചു.

കുമളി എട്ടാം മൈൽ മുതൽ രാജാക്കാട് രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാർ തുടങ്ങി അതിർതി മേഖലയിലെ ഒട്ടു മിക്ക പട്ടണങ്ങളിലും ഇദ്ദേഹം എത്തിയതായാണ് വിവരം. ഇടുക്കിയിൽ നെടുങ്കണ്ടം ടൗൺ പൂർണമായി അടച്ചു. മത്സ്യകച്ചവടക്കാരൻ, ഗ്രാമപഞ്ചായത്ത്, എക്സൈസ്, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 48 പേർക്ക് ടൗണിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.