LiveTV

Live

Kerala

ബാറുകളെയാണ് ബെവ്ക്യൂ ആപ്പ് സഹായിച്ചത് ബെവറേജസ് കോര്‍പറേഷന്‍

64.4 ശതമാനം ടോക്കണുകളും നല്‍കിയത് ബാറുകള്‍ക്കും സ്വകാര്യ ബിയര്‍ പാര്‍ലറുകള്‍ക്കുമാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു

ബാറുകളെയാണ് ബെവ്ക്യൂ ആപ്പ് സഹായിച്ചത്  ബെവറേജസ് കോര്‍പറേഷന്‍

ബെവ്ക്യൂ ആപ്പ് സഹായിച്ചത് ബാറുകളെത്തന്നെയെന്ന് ബെവറേജസ് കോര്‍പറേഷന്‍. 64.4 ശതമാനം ടോക്കണുകളും നല്‍കിയത് ബാറുകള്‍ക്കും സ്വകാര്യ ബിയര്‍ പാര്‍ലറുകള്‍ക്കുമാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ആപ്പ് പൂര്‍ണ തോതില്‍പ്രവര്‍ത്തന സജ്ജമായതിന് ശേഷമുളള ആദ്യ പത്ത് ദിവസത്തെ കണക്കാണ് ബെവ്കോ രേഖയിലുള്ളത്. സംസ്ഥാനത്ത് മദ്യ വിതരണത്തിനായി ഏര്‍പ്പെടുത്തിയ ബെവ്ക്യൂ ആപ്പ് ബാറുകളെയും സ്വകാര്യ ബിയര്‍പാര്‍ലറുകളെയും സഹായിക്കുന്ന തരത്തിലാണ് ടോക്കണ്‍വിതരണം ചെയ്തതെന്ന ആരോപണം ആദ്യഘട്ടത്തില്‍തന്നെ ഉയര്‍ന്നിരുന്നു.

എന്നാല്‍ ഈ ആരോപണം സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. ഇനി ബെവ്കോ നല്‍കിയ ഈ വിവരാവകാശരേഖ കാണുക. ആപ് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമായ മെയ് 28 മുതല്‍ജൂണ്‍ ഒമ്പത് വരെ നല്‍കിയ ടോക്കണുകളുടെ കണക്കാണിത്. ബെവ്കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്‍റെയും മദ്യശാലകള്‍വഴി വിതരണം ചെയ്തത് 10,26361 ടോക്കണുകള്‍. കെ.ടി.ഡി.സിയുടെ ബീയര്‍പാര്‍ലറുകള്‍ക്ക് ലഭിച്ചത് ഒരു ലക്ഷത്തി ഏഴായിരത്തി എണ്ണൂറ്റി അന്‍പത്തിയേഴ് ടോക്കണ്‍.

ആകെ പതിനൊന്ന് ലക്ഷത്തി മുപ്പത്തിനാലായിരത്തി ഇരുന്നൂറ്റി പതിനെട്ട് ടോക്കണ്‍. ബാറുകള്‍ക്കും സ്വകാര്യ ബീയര്‍പാര്‍ലറുകള്‍ക്കും ലഭിച്ചതാവട്ടെ ഇരുപത് ലക്ഷത്തി അന്‍പത്തിനാലായിരത്തി അറുപത്തിയൊന്‍പത് ടോക്കണുകള്‍. അതായത് സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മദ്യശാലകളെക്കാള്‍ ഒമ്പത് ലക്ഷത്തി പത്തൊന്‍പതിനായിരത്തി എണ്ണൂറ്റി അന്‍പത്തിയൊന്ന് ടോക്കണുകളാണ് സ്വകാര്യ മദ്യശാലകള്‍ക്ക് അധികമായി ലഭിച്ചത്.

ബീവറേജസ് വെയര്‍ഹൌസുകളില്‍ നിന്നും സര്‍ക്കാര്‍ മദ്യശാലകള്‍ക്ക് 60 ശതമാനം, സ്വകാര്യ മദ്യശാലകള്‍ക്ക് 40 ശതമാനം എന്ന കണക്കിലാവണം മദ്യം വിതരണം ചെയ്യാനെന്നാണ് നിയമം. ഇതും അട്ടിമറിക്കപ്പെട്ടെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്