LiveTV

Live

Kerala

പ്രതിപക്ഷം ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് സി.പി.എം

'ഖുര്‍ആന്‍ വിരുദ്ധ യു.ഡി.എഫ് - ബി.ജെ.പി പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങും'

പ്രതിപക്ഷം ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് സി.പി.എം

സര്‍ക്കാരിനെ ഇകഴ്ത്താന്‍ ‌പ്രതിപക്ഷം ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന ആരോപണവുമായി സി.പി.എം. വഖഫ് മന്ത്രിയെന്ന നിലയില്‍ കെ.ടി ജലീല്‍ യു.എ.ഇ കോണ്‍സലേറ്റിന്റെ റമദാന്‍ ആചാരത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചത് ക്രിമിനല്‍ കുറ്റമാണോയോന്ന് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ചോദിച്ചു. ഖുര്‍ആന്‍ ഉയര്‍ത്തി ജലീലിനെ രക്ഷപ്പെടുത്താനുള്ള ശ്രമം വില കുറഞ്ഞ രാഷ്ട്രീയമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'അവഹേളനം ഖുര്‍ആനോടോ' എന്ന തലകെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഖുര്‍ആനെ ആക്ഷേപിക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭമെന്ന കുറ്റപ്പെടുത്തലുമായി കൊടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നത്. ആര്‍.എസ്.എസിന്റെ ഖുര്‍ആന്‍ വിരുദ്ധ പ്രക്ഷോഭത്തിന് ലീഗ തീപകരുന്നു. ഖുര്‍ആന്‍ വിരുദ്ധ യു.ഡി.എഫ് - ബി.ജെ.പി പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങും. പ്രതിപക്ഷവും മാധ്യമങ്ങളും അടിസ്ഥാന വിരുദ്ധമായ ‌ കാര്യങ്ങള്‍ പ്രചരിപ്പികകുകയാണ്. ഖുര്‍ആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എല്‍.ഡി.എഫ് എതിര്‍ക്കുന്നത് ഒരു മത ഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ലെന്നുള്ളത് കൊണ്ടാണെന്നും കൊടിയേരി ലേഖനത്തില്‍ പറയുന്നു.

ഒരു കാരണവശാലും കെ.ടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന് പറയുന്ന ലേഖനത്തില്‍ ബിനീഷ് കൊടിയേരിയ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തതും പരാമര്‍ശിക്കുന്നു. കുടുംബാംഗത്തെയോ മന്ത്രിയെയോ ചോദ്യം ചെയ്തതിന്റെ പേരില്‍ ഭരണാധികാരികളോ പാര്‍ട്ടിയോ സമാധാനം പറയണമെന്ന നിലപാട് പ്രതിപക്ഷത്തെ തന്നെ തിരഞ്ഞികുത്തുന്നതാണെന്ന മുന്നറിയിപ്പും കൊടിയേരി നല്‍കുന്നു.