LiveTV

Live

Kerala

എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ നിന്നും മടങ്ങി

രാവിലെ ആറുമണിയോടെയാണ് കൊച്ചിയിലെ എന്‍.ഐ.എ. ഓഫീസില്‍ സ്വകാര്യ വാഹനത്തിലാണ് ജലീല്‍ എത്തിയത്

എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ നിന്നും മടങ്ങി

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ എൻ.ഐ.എ ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്തു. കൊച്ചി എൻ.ഐ.എ ആസ്ഥാനത്ത് വെച്ചായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ ചോദ്യം ചെയ്യാനല്ല , സാക്ഷി എന്ന നിലയിലാണ് തന്നെ വിളിപ്പിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.

സ്വർണക്കടത്ത് കേസിൽ ജലീലിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നേരത്തെ ചോദ്യം ചെയ്തിരുന്നു. മാധ്യമങ്ങൾക്ക് പിടിതരാതെയാണ് മന്ത്രി അന്ന് ഇഡിക്ക് മുന്നിൽ ഹാജരായത്. സമാനമായി ഔദ്യോഗിക അകമ്പടികളില്ലാതെയാണ് മന്ത്രി ഇന്നലെ രാവിലെ ആറരയോടെ കൊച്ചിയിലെ എൻ.ഐ.ഐ ആസ്ഥാനത്തെത്തിയത്. ഒൻപതരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം വരെ നീണ്ടു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്‍റേതുൾപ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

യു.എ.ഇ കോൺസുലേറ്റുമായുള്ള ബന്ധം, കോൺസുലേറ്റ് വഴി എത്തിയ മതഗ്രന്ഥങ്ങളുടെ തൂക്കവുമായി ബന്ധപ്പെട്ട പൊരുത്തക്കേട്, സ്വപ്ന സുരേഷുമായുള്ള ബന്ധം എന്നീ കാര്യങ്ങൾ എൻ.ഐ.ഐ മന്ത്രിയിൽ നിന്ന് വിശദമായി ചോദിച്ചിറഞ്ഞു എന്നാണ് സൂചന. ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷവും മാധ്യമങ്ങൾക്ക് പിടിതരാതെയാണ് മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയത്. മന്ത്രിയുടെ മൊഴി വിശദമായി പരിശോധിച്ചതിന് ശേഷമാവും വീണ്ടും ചോദ്യം ചെയ്യണമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ എൻ.ഐ.എ അന്തിമ തീരുമാനമെടുക്കൂ.