LiveTV

Live

Kerala

കെ.ടി ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ ; കുപ്രചരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ലെന്ന് മന്ത്രി

ആറ് മണിയോടെ കൊച്ചി എന്‍.ഐ.എ ഓഫീസിലെത്തിയ മന്ത്രിയെ ഒമ്പതര മുതലാണ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്നും എസ്കോര്‍ട്ട് ഒഴിവാക്കി ഇന്ന് പുലര്‍ച്ചെയാണ് മന്ത്രി കൊച്ചിയിലെത്തിയത്

കെ.ടി ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ ;  കുപ്രചരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ലെന്ന് മന്ത്രി

നയതന്ത്രബാഗില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ എന്‍.ഐ.എക്ക് മുന്നില്‍ ഹാജരായി. ആറ് മണിയോടെ കൊച്ചി എന്‍.ഐ.എ ഓഫീസിലെത്തിയ മന്ത്രിയെ ഒമ്പതര മുതലാണ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.

തിരുവനന്തപുരത്ത് നിന്നും എസ്കോര്‍ട്ട് ഒഴിവാക്കി ഇന്ന് പുലര്‍ച്ചെയാണ് മന്ത്രി കൊച്ചിയിലെത്തിയത്. തുടര്‍ന്ന് സി.പി.എം നേതവും മുന്‍ എം.എല്‍.എയുമായ എ.എം യൂസഫിന്‍റെ കാറിലാണ് എന്‍.ഐ.എ ഓഫീസിലെത്തിയത്.

കെ.ടി ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ ;  കുപ്രചരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ലെന്ന് മന്ത്രി

എന്‍.ഐ.എ ചോദ്യം ചെയ്യുന്നതില്‍ ആര്‍ക്കും വേവലാതി വേണ്ടെന്ന് കെ.ടി ജലീല്‍ പറഞ്ഞു. കുപ്രചരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ലെന്നും മന്ത്രിയുടെ വാട്സപ് സന്ദേശത്തില്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ ആരോപണം അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ഉണ്ടാകൂ എന്നും മന്ത്രി വ്യക്തമാക്കുന്നു.

ജലീല്‍ എന്‍.ഐ.എക്ക് മുന്‍പില്‍ ഹാജരായത് സ്വാഭാവിക നടപടിയായി മാത്രമേ കണക്കാക്കാനാകൂ എന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. അന്വേഷണത്തെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് പ്രശ്നം. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് മതഗ്രന്ഥങ്ങളും മറ്റും എത്തിച്ച സംഭവത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിച്ചു വരുത്തി കെ.ടി ജലീലിനെ ചോദ്യം ചെയ്തത്. മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ, സ്വപ്നയുമായുള്ള പരിചയം എന്നതുള്‍പ്പെടെയുളള കാര്യങ്ങളാണ് എന്‍ഫോഴ്സ്മെന്‍റ് ചോദിച്ചത്.