LiveTV

Live

Kerala

സ്വപ്നക്കൊപ്പം വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്ത സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

റമീസിന്‍റെ ആശുപത്രിവാസം സംബന്ധിച്ച് ജയില്‍ വകുപ്പ് മേധാവിക്ക് ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സ്വപ്നക്കൊപ്പം വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്ത സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്ത സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. റമീസിന്‍റെ ആശുപത്രിവാസം സംബന്ധിച്ച് ജയില്‍ വകുപ്പ് മേധാവിക്ക് ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്.

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നെഞ്ച് വേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് വനിതാ പൊലീസുകാരാണ് സെൽഫിയെടുത്തത്. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്തിരുന്നു. കൌതുകത്തിന് സെല്‍ഫിയെടുത്തതെന്നാണ് വനിതാ പൊലീസുകാര്‍ നല്‍കിയ വിശദീകരണം. എന്നാൽ സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകി.

സെല്‍ഫി ഏത് സാഹചര്യത്തിലാണെടുത്തതെന്ന്പരശോധിക്കും. പൊലീസുകാരുടെ ഫോണുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇതിന് പുറമെ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്വപ്നയുമായി സൗഹൃദമുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും അച്ചടക്ക നടപടികളിലേക്ക് കടക്കുക.

റമീസിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും കിടത്തി ചികിത്സിക്കേണ്ട ആവശ്യമില്ലെന്നും കണ്ടെത്തിയിരുന്നു. മൂത്രാശയ രോഗങ്ങളും ഉദരസംബന്ധമായ അസുഖങ്ങളുമാണുള്ളതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. രണ്ടാഴ്ച കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഡോക്ടറെ കാണിക്കണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജയില്‍ വകുപ്പ് മേധാവിക്ക് അതിസുരക്ഷാ ജയിൽ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.