LiveTV

Live

Kerala

സഫാ ജ്വല്ലറി ഗ്രൂപ്പ് 30-ാം വാര്‍ഷികാഘോഷത്തിന് 30 പേരുടെ രക്ത ദാനത്തോടെ ആഘോഷങ്ങൾക്ക് തുടക്കം

മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, കലാ - കായിക, ജീവകാരുണ്യ മേഖലകളിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന് മാനേജ്മെൻറ് അറിയിച്ചു.

സഫാ ജ്വല്ലറി ഗ്രൂപ്പ് 30-ാം വാര്‍ഷികാഘോഷത്തിന് 30 പേരുടെ രക്ത ദാനത്തോടെ ആഘോഷങ്ങൾക്ക് തുടക്കം

പ്രമുഖ ജ്വല്ലറി വ്യവസായ ഗ്രൂപ്പ് ആയ സഫാ ജ്വല്ലറി ഗ്രൂപ്പിന്റെ 30-ാം വാർഷിക പരിപാടികൾക്ക് സാമൂഹിക പ്രതിബദ്ധതയുള്ള വ്യത്യസ്തമായ പരിപാടികളോടെ തുടക്കം. 30 പേരുടെ രക്ത ദാനത്തോടെയാണ് വ്യാപാരമേഖലയിൽ വേറിട്ട മാതൃകകൾ കാഴ്ചവെക്കുന്ന സഫാ ഗ്രൂപ്പിന്റെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്.

പെരിന്തൽമണ്ണ ഗവ. ജില്ലാ ഹോസ്പിറ്റലിൽ നടന്ന ചടങ്ങ് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. സാലിം ഉദ്ഘാടനം ചെയ്തു. സഫാ ഗ്രൂപ്പ് ഡയറക്ടർ കെ.ടി അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് ഡി.ജി.എം കെ.ടി അബ്ദുൽ മജീദ് ആമുഖ പ്രസംഗം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ പി തുളസീധരൻ, ബ്ലഡ് ബാങ്ക് മാനേജർ ഇ.രാമചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ഗ്രൂപ്പ് പബ്ലിക് റിലേഷൻസ് മാനേജർ പി. മുഹമ്മദ് ഹസ്സൻ സ്വാഗതവും ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ വി.ടി.വി വിവേക് നന്ദിയും പറഞ്ഞു.

മലപ്പുറം ജില്ലയിലെ മേലാറ്റൂർ കേന്ദ്രമായി 1990-ൽ പ്രവർത്തനം ആരംഭിച്ച സഫാഗ്രൂപ്പിന് നിലവില്‍ ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലായി ഇരുപതോളം സ്ഥാപനങ്ങളുണ്ട്. പത്തിടങ്ങളിലായി പ്രവർത്തിക്കുന്ന സഫാ-ക്ലാരസ് ജ്വല്ലറികൾ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റി. ഗുണമേന്മ ഉറപ്പുവരുത്തുന്നതിലും ആധുനിക ടെക്നോളജി ഉപയോഗിച്ച് ഡിസൈനർ ആഭരണങ്ങൾ സജ്ജമാക്കുന്നതിലും പുലർത്തിയ മികവിന്റെ പേരിൽ ദേശീയവും അന്തർദേശീയവുമായ പുരസ്കാരങ്ങൾക്ക് സഫാ ഗ്രൂപ്പ് അര്‍ഹമായിട്ടുണ്ട്. റീട്ടെയിൽ ജ്വല്ലറികൾക്കു പുറമെ ആഭരണ നിർമ്മാണം, ഗോൾഡ് ഹോൾസെയിൽ, റിഫൈനറി, ഡിസൈനിംഗ്, ജെം ആന്റ് ജ്വല്ലറി ഇൻസ്റ്റിറ്റ്യൂട്ട് , കോസ്മെറ്റിക്ക്സ് എന്നീ മേഖലകളിലും സഫാ ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്.

മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, കലാ - കായിക, ജീവകാരുണ്യ മേഖലകളിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന് മാനേജ്മെൻറ് അറിയിച്ചു.