LiveTV

Live

Kerala

കോഴിക്കോട് 7.1 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ

ഉച്ചക്ക് മൂന്ന് മണിയോടെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൻ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടിയിലായത്.

കോഴിക്കോട് 7.1 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ

കോഴിക്കോട് ബൈക്കിൽ കടത്തുകയായിരുന്ന 7.1 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വടകര ആയഞ്ചേരി സ്വദേശി കിഴക്കയിൽ വീട്ടിൽ മുരളിയുടെ മകൻ ശ്രീജിത്ത് (25), അങ്ങോടി താഴെ കുനിയിൽ ശങ്കരക്കുറുപ്പ് മകൻ രഞ്ജിത്ത് (38) എന്നിവരെയാണ് വടകര എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ഉച്ചക്ക് മൂന്ന് മണിയോടെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൻ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന രഞജിത്തിൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ 18 എൻ 8593 നമ്പർ ബുള്ളറ്റും എക്സൈസ് അധികൃതർ കസ്റ്റഡിയിലെടുത്തു. പ്രിവന്‍റീവ് ഓഫിസർ പ്രമോദ് പുളിക്കുൽ സിവിൽ എക്സൈസ് ഒഫിസർമാരായ കെ.കെ. ജയൻ , എൻ.എസ്.സുനിഷ്, ജി.ആർ.രാഗേഷ് ബാബു, എ.പി.ഷിജിൻ, സി.വി. സന്ദീപ്, എക്സൈസ് ഡ്രൈവർ ആർ.എസ് ബബിൻ ആർ.എസ് എന്നിവർ പങ്കെടുത്തു.