LiveTV

Live

Kerala

നാലാം ദിനവും വ്യാപക പ്രതിഷേധം; യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു

നാലാം ദിനവും വ്യാപക പ്രതിഷേധം; യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

മന്ത്രി ഇ.പി ജയരാജന്‍റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മന്ത്രിയുടെ കണ്ണൂര്‍ പാപ്പിനിശേരിയിലെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യുവമോര്‍ച്ച-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തി വീശി. കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പാലക്കാട് യുമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.

കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധമുണ്ടായി.