LiveTV

Live

Kerala

പതിമൂന്നുകാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റില്‍ അയല്‍വാസി ഒളിവില്‍

ആറാം ക്ലാസുകാരിയായ പെൺകുട്ടിയെ രണ്ടാനച്ചൻ ഒരു വർഷമായി ശാരീരികമായി പീഡിപ്പിച്ചിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ അയൽ വാസിയായ നാഗരാജൻ എന്നയാളും പീഡനത്തിനിരയാക്കി

പതിമൂന്നുകാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റില്‍ അയല്‍വാസി ഒളിവില്‍

ഇടുക്കി രാജകുമാരി ഖജനാപ്പാറയിൽ പതിമൂന്ന് കാരിയായ പെൺകുട്ടിയെ രണ്ടാനച്ഛനും അയൽവാസിയും പീഡിപ്പിച്ചു. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ അയൽവാസി ഒളിവിലാണ്. പ്രതികൾക്കെതിരെ പോക്സൊ നിയമപ്രകാരം പൊലീസ് കേസെടുത്തു. ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ രണ്ടാനച്ചൻ ഒരു വർഷമായി ശാരീരികമായി പീഡിപ്പിച്ചിരുന്നു.

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ അയൽ വാസിയായ നാഗരാജൻ എന്നയാളും പീഡനത്തിനിരയാക്കി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിയ കുട്ടി നൽകിയ വിവരങ്ങൾ ആശുപത്രി അധികൃതർ ചൈൽഡ് ലൈന് കൈമാറുകയായിരുന്നു.

സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടാം പ്രതിയായ നാഗരാജൻ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണത്തിലാണ് രാജാക്കാട് പൊലീസ്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.