LiveTV

Live

Kerala

ജലീലിന്‍റെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ സംഘര്‍ഷം

ആറ്റിങ്ങലിലും കഴക്കൂട്ടത്തും മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായി.

ജലീലിന്‍റെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ സംഘര്‍ഷം

മന്ത്രി കെ ടി ജലീൽ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തും പ്രതിഷേധം നടത്തി യുവജന സംഘടനകൾ. ആറ്റിങ്ങലിലും കഴക്കൂട്ടത്തും മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായി. മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തിരുവനന്തപുരം ആറ്റിങ്ങലിൽ കെഎസ്‍യു പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിക്കുകയും വാഹനം തടയുകയും ചെയ്തു. മംഗലപുരത്ത് യൂത്ത് കോൺഗ്രസ്‌ - യുവമോർച്ച പ്രവർത്തകരും കഴക്കൂട്ടത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മന്ത്രിയുടെ വാഹനം തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.

ഇന്നലെ രാത്രി 9.25ഓടെ മന്ത്രി ഔദ്യോഗിക വസതിയിൽ എത്തിയ ശേഷം യൂത്ത് കോൺഗ്രസ്, യുവമോർച്ച, എബിവിപി പ്രവർത്തകർ പ്രതിഷേധവുമായെത്തി വീടിന്‍റെ മുമ്പിലെ റോഡിൽ കുത്തിയിരുന്നു. എബിവിപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ ടി ജലീലിന് നേരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് വൻ പോലീസ് സംഘത്തെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പിൽ വിന്യസിച്ചിട്ടുള്ളത്.