LiveTV

Live

Kerala

സ്വപ്ന സുരേഷുമായി അടുത്ത ബന്ധം പുലർത്തിയ മന്ത്രിപുത്രനെ ചോദ്യംചെയ്യും

ലൈഫ് പദ്ധതിയിൽ കമ്മീഷൻ കൈപ്പറ്റിയെന്ന ആരോപണത്തിൽ കൂടുതൽ വിശദാംശങ്ങൾ തേടും

സ്വപ്ന സുരേഷുമായി അടുത്ത ബന്ധം പുലർത്തിയ മന്ത്രിപുത്രനെ ചോദ്യംചെയ്യും

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധം പുലർത്തിയ മന്ത്രിപുത്രനെ അന്വേഷണ ഏജൻസി ചോദ്യംചെയ്യും. ലൈഫ് പദ്ധതിയിൽ കമ്മീഷൻ കൈപ്പറ്റിയെന്ന ആരോപണത്തിൽ കൂടുതൽ വിശദാംശങ്ങൾ തേടും. ലൈഫ് മിഷൻ സിഇഒ യു വി ജോസിനെയും ഉടൻ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യും.

വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി നടപ്പാക്കാൻ സ്വപ്ന കൈപ്പറ്റിയ കമ്മീഷന്‍റെ ഒരു പങ്ക് മന്ത്രി ഇ പി ജയരാജന്‍റെ മകനും കിട്ടിയെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. അതിനിടയിലാണ് സ്വപ്ന സുരേഷുമായി മന്ത്രി പുത്രന് അടുത്ത ബന്ധം ഉണ്ടെന്ന് വ്യക്തമാകുന്ന ചില ചിത്രങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. 2018ൽ വിസ പ്രശ്നം പരിഹരിച്ചതിന് സ്വപ്ന സുരേഷിന് മന്ത്രി പുത്രൻ വിരുന്ന് നൽകിയതിന്‍റെ വിവരങ്ങളും അന്വേഷണ ഏജൻസി തേടുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഇയാളെ ചോദ്യം ചെയ്യുന്നത്.

അതേ ലൈഫ് മിഷൻ പദ്ധതിക്കായി ലഭിച്ച പണത്തിൽ ഒരു ഭാഗം സ്വപ്ന സുരേഷിന് കമ്മീഷനായി നൽകിയെന്ന ആരോപണത്തിൽ ലൈഫ് മിഷൻ സിഇഒ യു വി ജോസിനെ ഉടൻ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യും. റെഡ് ക്രസന്‍റ് കേരളത്തിലേക്ക് സാമ്പത്തിക സഹായം നൽകാൻ ഇടയായ സാഹചര്യം, നിർമ്മാണത്തിനായി യൂണിടെകിനെ തെരഞ്ഞെടുത്ത സാഹചര്യം, ഇതിന്‍റെ പേരിലുള്ള കൈക്കൂലി ഇടപാട് എന്നിവയിലാണ് ചോദ്യം ചെയ്യൽ. യു വി ജോസിന് എൻഫോഴ്സ്മെൻറ് നേരത്തെ നോട്ടീസ് നൽകിയിരുന്നു.