LiveTV

Live

Kerala

ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് തട്ടിപ്പ്; എം.സി ഖമറുദ്ദീൻ എം.എൽ.എക്കെതിരെ കൂടുതൽ പരാതികൾ

സ്വ​ര്‍​ണം നി​ക്ഷേ​പി​ച്ച് വ​ഞ്ചി​ക്ക​പ്പെ​ട്ടെ​ന്ന മൂ​ന്ന് പ​രാ​തി​ക​ളി​ൽ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു

ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് തട്ടിപ്പ്; എം.സി ഖമറുദ്ദീൻ എം.എൽ.എക്കെതിരെ കൂടുതൽ പരാതികൾ

ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വല്ലറി നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം.സി ഖമറുദ്ദീൻ എം.എൽ.എക്കെതിരെ കൂടുതൽ പരാതികൾ. സ്വ​ര്‍​ണം നി​ക്ഷേ​പി​ച്ച് വ​ഞ്ചി​ക്ക​പ്പെ​ട്ടെ​ന്ന മൂ​ന്ന് പ​രാ​തി​ക​ളി​ൽ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം നാളെ കാസര്‍കോട് ജില്ലയിലെത്തും. കമറുദ്ദീന്‍റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി.

ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി​യു​ടെ പ​യ്യ​ന്നൂ​ര്‍ ശാ​ഖ​യി​ല്‍ സ്വ​ര്‍​ണം നി​ക്ഷേ​പി​ച്ച​വ​രു​ടെ പ​രാ​തി​യി​ലാ​ണ് ഇന്ന് കേ​സ് എടുത്തത്. മാ​ട്ടൂ​ല്‍ ഹ​ഫ്‌​സ് മ​ന്‍​സി​ലി​ല്‍ നൂ​ര്‍​ജ​ഹാ​ന്‍, മാ​ട്ടൂ​ല്‍ നൗ​ഷാ​ദ് മ​ന്‍​സി​ലി​ല്‍ ആ​യി​ഷ അ​ബ്ദു​ള്‍ ജ​ലീ​ല്‍, ഇ​രി​ണാ​വ് മ​ട​ക്ക​ര കീ​റ്റു​ക​ണ്ടി ഹൗ​സി​ല്‍ ബു​ഷ്‌​റ നൗ​ഷാ​ദ് എ​ന്നി​വ​രാ​ണ് പ​രാ​തി​ക്കാ​ര്‍.

2017 ഓ​ഗ​സ്റ്റി​ല്‍ നൂ​ര്‍​ജ​ഹാ​നി​ല്‍ നി​ന്ന് 21 പ​വ​നും 2017 ജൂ​ലൈ 18ന് ​ആ​യി​ഷ അ​ബ്ദു​ള്‍ ജ​ലീ​ലി​ല്‍ നി​ന്ന് 20.5 പ​വ​നും 2018 ജൂ​ണ്‍ 10ന് ​ബു​ഷ്‌​റ നൗ​ഷാ​ദി​ല്‍ നി​ന്ന് 20 പ​വ​നും നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. നിഷേപകരുടെ മുഴുവൻ പരാതികളിലും സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘത്തിന്‍റെ അന്വേഷണം നാളെ ആരംഭിക്കുമെന്ന് സൂചന. അന്വേഷണ സംഘം നാളെ ജില്ലയിൽ എത്തും. കമറുദ്ദീന്‍റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി കാസർകോട് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി.