LiveTV

Live

Kerala

ക്വാറന്‍റൈന്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിര

''ഇവിടെ ആരും വരാറില്ല, ഞാന്‍‌ ക്വാറന്‍റൈനിലായിരുന്നുവെന്ന വാര്‍ത്ത നിങ്ങള്‍ക്ക് എവിടെ നിന്നാണ് കിട്ടിയത്?''

ക്വാറന്‍റൈന്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിര

ക്വാറന്‍റൈന്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിര. താന്‍ ക്വാറന്‍റൈനിലായിരുന്നില്ലെന്ന് ഇന്ദിര പറഞ്ഞു. പേരക്കുട്ടികളുടെ സ്വര്‍ണാഭരണങ്ങളെടുക്കാനാണ് ബാങ്കില്‍ പോയത്. തെറ്റായ പ്രചരണമാണ് തനിക്കെതിരെ നടക്കുന്നതെന്നും ഇന്ദിര പറഞ്ഞു. ''കഴിഞ്ഞ ഞായറാഴ്ച്ചയാണ് തിരുവനന്തപുരത്തു നിന്നും വന്നത്. മിനിസ്റ്റര്‍ ക്വാറന്‍റൈനിലാണ്. ഞാനാണ് വീട്ടിലെ ജോലികളെല്ലാം ചെയ്യുന്നത്. ഇവിടെ ആരും വരാറില്ല. ഞാന്‍‌ ക്വാറന്‍റൈനിലായിരുന്നുവെന്ന വാര്‍ത്ത നിങ്ങള്‍ക്ക് എവിടെ നിന്നാണ് കിട്ടിയത്. ഞാന്‍ ക്വാറന്‍റൈനിലല്ല.

ഇത്ര വലിയ ഒരു വാര്‍ത്ത കൊടുക്കുമ്പോള്‍ ഒന്ന് വിളിച്ച് അന്വേഷിക്കാമായിരുന്നില്ലേ, നിങ്ങള്‍ ക്വാറന്‍റൈനിലായിരുന്നോ എന്ന്. കഴിഞ്ഞ ഞായറാഴ്ച്ച ഞാന്‍ ബാങ്കില്‍ പോയിരുന്നു. എന്‍റെ രണ്ട് പേരക്കുട്ടികളുടെ പിറന്നാളിന് അവര്‍ക്ക് കൊടുക്കാന്‍ സ്വര്‍ണമെടുക്കാനാണ് ബാങ്കില്‍ പോയത്. എന്‍റെ പേരക്കുട്ടികള്‍ക്ക് ഒരു സമ്മാനം കൊടുക്കുന്നത് ഇത്രയും മോശമായൊരു പ്രവര്‍ത്തിയാണോ? കേവലം പത്ത് മിനിറ്റ് മാത്രമാണ് ഞാന്‍ ബാങ്കില്‍‌ ചിലവഴിച്ചത്''. ഇന്ദിര ചോദിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഇന്ദിരയുടെ പ്രതികരണം.