LiveTV

Live

Kerala

വളാഞ്ചേരിയില്‍ 13കാരിയെ പീഡിപ്പിച്ച സഹോദരന്‍ അറസ്റ്റില്‍

ഈ കുട്ടി അടക്കം നാല് സഹോദരിമാരെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വളാഞ്ചേരിയില്‍ 13കാരിയെ പീഡിപ്പിച്ച സഹോദരന്‍ അറസ്റ്റില്‍

മലപ്പുറം വളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച 22കാരനായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലസംരക്ഷണ സമിതിയാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പൊലീസിനെ അറിയിച്ചത്. ഈ കുട്ടി അടക്കം നാല് സഹോദരിമാരെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിതാവിന്‍റെ പീഡനത്തെ തുടർന്ന് നാല് പെൺകുട്ടികളും മാസങ്ങളായി സർക്കാരിന്റെ സംരക്ഷണയിൽ ആണ് കഴിയുന്നത്. കെയർ ഹോമിലെ സുഹൃത്തിനോടാണ് സഹോദരനും തന്നെ ശാരീരികമായി ഉപദ്രവിച്ച കാര്യം 13കാരി പെൺകുട്ടി പറഞ്ഞത്. ഈ സുഹൃത്ത് വിവരമറിയിച്ചതിനെ തുടർന്ന് കൗൺസിലിംഗ് നടത്തിയ ജില്ലാ ബാല സംരക്ഷണ സമിതി വിവരം വളാഞ്ചേരി പൊലീസിൽ അറിയിച്ചു. അന്വേഷണം നടത്തിയ വളാഞ്ചേരി പൊലീസ് 22കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇക്കഴിഞ്ഞ ജനുവരിയിൽ ആണ് നാല് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച 47 കാരനായ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്. അച്ഛൻ പീഡിപ്പിച്ച കാര്യവും കൗൺസിലിംഗിലാണ് കുട്ടികൾ വെളിപ്പെടുത്തിയത്.