LiveTV

Live

Kerala

സമ്പര്‍ക്ക വ്യാപനത്തിന് കാരണം യു.ഡി.എഫ്, ബി.ജെ,പി സമരങ്ങള്‍ - എ.കെ ബാലന്‍

സംസ്ഥാനത്ത് പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ നിയമവിരുദ്ധമെന്നും മന്ത്രി

സമ്പര്‍ക്ക വ്യാപനത്തിന് കാരണം യു.ഡി.എഫ്, ബി.ജെ,പി സമരങ്ങള്‍
- എ.കെ ബാലന്‍

മന്ത്രി കെ.ടി ജലീലിനെ ന്യായീകരിച്ചും പ്രതിപക്ഷ സമരങ്ങളെ കുറ്റപ്പെടുത്തിയും മന്ത്രി എ.കെ ബാലന്‍. യു.ഡി.എഫും ബി.ജെ.പിയുമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങളാണ് കേരളത്തില്‍ കോവിഡ് വ്യാപനത്തിന് കാരണമെന്ന് എ.കെ ബാലന്‍ പറഞ്ഞു. സംസ്ഥാനത്ത് പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ നിയമവിരുദ്ധമെന്നും മന്ത്രി.

''ജലീല്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ആരും സംരക്ഷിക്കില്ല. വിമോചന സമരത്തിന്‍റെ പ്രേതങ്ങളാണ് ഇപ്പോള്‍ ഇറങ്ങി തുള്ളുന്നത്. ഇഡിയുടേത് രാഷ്ട്രീയ ഇടപെടലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് എങ്ങനെയാണ് കുറ്റമാകുക. കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ച പ്രകാരമാണ് ബാഗേജ് വന്നത്. ഇപ്രകാരം വന്ന ഖുറാനും ഭക്ഷണക്കിറ്റുമാണ് ജലീല്‍ വിതരണം ചെയ്തത്. മലയാളം സർവകലശാല ഭൂമി വാങ്ങിയ കേസും സുപ്രീം കോടതിയിൽ പരാജയപ്പെട്ടു.

ഡെപ്യൂട്ടേഷനിൽ ഒരാളെ നിയമിച്ചത് വലിയ പ്രശ്നമാണെന്ന് പറഞ്ഞു. കേസ് പിൻ വലിക്കേണ്ടി വന്നു. ഗവർണറും കേസ് തള്ളി. മാർക്ക് ദാനക്കേസും ഒന്നുമല്ലതായി. ജലീലിനെതിരെ ആദ്യം മുതലേ സംഘടിത ആക്രമണമുണ്ടായിരുന്നു. അത് ബി.ജെ.പിയും ഏറ്റെടുത്തു. ജലീലിനെ നശിപ്പുക്കുക എന്നാതാണ് ലീഗിന്‍റെയും യു.ഡി.എഫിന്‍റെയും ലക്ഷ്യം. സർക്കാറിനെ സഹായിക്കേണ്ട പ്രതിപക്ഷം എല്ലാത്തിനെയും ഇടം കോലിടുകയാണ്. വിമോചന സമരമാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. ജലീല്‍ കുറ്റം ചെയ്തതായി പാര്‍ട്ടിക്കോ സര്‍ക്കാരിനോ ബോധ്യപ്പെട്ടിട്ടില്ല. ജയരാജന് ജാഗ്രത കുറവുണ്ടായത് കൊണ്ടാണ് അദ്ദേഹം രാജി വെക്കേണ്ടി വന്നത്. എന്നാല്‍ ജലീല്‍ രാജി വെക്കേണ്ടതില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.