LiveTV

Live

Kerala

''സ്റ്റണ്ടും സെക്സുമുള്ള സിനിമയായി പിണറായി സർക്കാർ മാറി'' - കെ. മുരളീധരന്‍

''ആരോപണങ്ങള്‍ ഞങ്ങൾ ഉന്നയിക്കുന്നില്ല, മന്ത്രി പുത്രനെക്കുറിച്ച് പത്രങ്ങളിൽ വാർത്ത കാണുന്നു. വരും ദിവസങ്ങളിൽ പുറത്ത് വരുമായിരിക്കും''

''സ്റ്റണ്ടും സെക്സുമുള്ള സിനിമയായി പിണറായി സർക്കാർ മാറി'' - കെ. മുരളീധരന്‍

സി.പി.എമ്മിന് മറുപടിയുമായി കെ.മുരളീധരന്‍. സ്റ്റണ്ടും സെക്സുമുള്ള സിനിമയായി പിണറായി സർക്കാർ മാറിയെന്ന് കെ. മുരളീധരന്‍ പറഞ്ഞു.''മന്ത്രിമാരും മന്ത്രി പുത്രന്മാരുമായാണ് സ്വപ്നയുടെ ലിങ്ക്. അത്തരം ആരോപണങ്ങള്‍ ഞങ്ങൾ ഉന്നയിക്കുന്നില്ല, മന്ത്രി പുത്രനെക്കുറിച്ച് പത്രങ്ങളിൽ വാർത്ത കാണുന്നു. വരും ദിവസങ്ങളിൽ പുറത്ത് വരുമായിരിക്കും. സ്വർണ്ണകള്ളക്കടത്തിന്‍റെ പേരിൽ രാജ്യത്തെ ഒരു കോൺഗ്രസ് നേതാവിനേയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിട്ടില്ല.

ചിദംബരം, ശിവകുമാർ അന്വേഷണങ്ങളെക്കെ വേറെ സംഭവങ്ങളുടെ പേരിലാണ്. മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണ്ണം കടത്തിയോയെന്ന സംശയം ഉയരാൻ കാരണക്കാരൻ ജലീൽ മാത്രമാണ്. ആവശ്യമില്ലാതെ മതത്തെ ഇതിലേക്ക് വലിച്ചടരുത്. ലാവ്‍ലിൻ കേസിൽ കോടതി പരാമർശം വന്നപ്പോൾ അന്ന് സി.പി.എം പറഞ്ഞത് പിണറായി പാർട്ടി സെക്രട്ടറിയാണ്, മന്ത്രിയായിരുന്നങ്കിൽ രാജിവെച്ചേനേയെന്നാണ്. ജലീൽ പാർട്ടി സെക്രട്ടറിയല്ല , മന്ത്രിയാണ്

ജലീൽ രാജിവെക്കണം ഇല്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ച് വാങ്ങണം. രാജിവെക്കാതെ സമരത്തിൽ നിന്ന് മാറില്ല കോവിഡിന്‍റെ പേരിൽ സമരത്തിൽ നിന്ന് മാറാൻ ഉദ്ദേശിക്കുന്നില്ല. ഇ.പി ജയരാജനും , ശശീന്ദ്രനും, തോമസ് ചാണ്ടിക്കുമില്ലാത്ത എന്ത് പ്രത്യേകതയാണ് ജലീലിനുള്ളത്''. കെ. മുരളീധരന്‍ ചേദിച്ചു.