പെരിയ കേസ്; സര്‍ക്കാരിനെതിരെ തടസ്സഹരജി നല്‍കുമെന്ന് കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കള്‍
സി.ബി.ഐ അന്വേഷണത്തിനെതിരെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്, കൊലയാളികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു

പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തടസ്സഹരജി നല്‍കുമെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും രക്ഷിതാക്കള്‍. സി.ബി.ഐ അന്വേഷണത്തിനെതിരെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്. കൊലയാളികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എമ്മിന് പലതും മറച്ച് വെക്കാനുള്ളതുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചതെന്ന് ശരത് ലാലിന്റെ അച്ഛന് സത്യന് പറഞ്ഞു. സാധാരണക്കാര്‍ക്ക് നീതി ലഭ്യമാവാന്‍ ഇടപെടേണ്ട സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കൃപേഷിന്റെ അച്ഛന് കൃഷ്ണന് പറഞ്ഞു.
സി.ബി.ഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസ് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാരിന്റെ ശ്രമം. കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ മനുഷ്യസ്നേഹികളുടെ പിന്തുണയോടെ പ്രക്ഷോഭം നടത്തുമെന്നും ഇരുവരും പറഞ്ഞു.