LiveTV

Live

Kerala

മാധ്യമം ന്യൂസ് എഡിറ്റര്‍ എന്‍. രാജേഷ് അന്തരിച്ചു

കരൾ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

മാധ്യമം ന്യൂസ് എഡിറ്റര്‍ എന്‍. രാജേഷ് അന്തരിച്ചു

മാധ്യമം ന്യൂസ് എഡിറ്ററും കെ.യു.ഡബ്യു.ജെ സംസ്ഥാന സമിതി അംഗവുമായ എൻ.രാജേഷ് അന്തരിച്ചു. നാലു ദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംസ്കാരം ആറു മണിക്ക്‌ മാവൂർ റോഡ്‌ ശ്മശാനത്തിൽ നടക്കും. രണ്ടര മുതൽ 45 മിനിറ്റ്‌ മൃതദേഹം കോഴിക്കോട് പ്രസ്‌ ക്ല്ബ്ബിൽ പൊതുദർശനത്തിന് വെക്കും. കോഴിക്കോട്​ തൊണ്ടയാട്​ നാരകത്ത്​ കുടുംബാംഗമാണ്​. കരൾ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മാധ്യമം ജേണലിസ്റ്റ് യൂണിയന്‍, മാധ്യമം റിക്രിയേഷന്‍ ക്ലബ് എന്നിവയുടെ പ്രസിഡന്‍റാണ്. കോഴിക്കോട് പ്രസ് ക്ലബ് സെക്രട്ടറിയായി വിവിധ കാലയളവിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്രപ്രവർത്തക യൂനിയൻ രംഗത്തെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു.

പരേതരായ റിട്ട.സബ് രജിസ്ട്രാർ കോഴിക്കോട് തൊണ്ടയാട് എൻ.ഗോപിനാഥിന്‍റെയും റിട്ട: അധ്യാപിക എം. കുമുദബായിയുടേയും മകനാണ്. പരേതയായ ശ്രീകലയാണ് ഭാര്യ. മകന്‍ ഹരികൃഷ്ണന്‍. കാലിക്കറ്റ് പ്രസ് ക്ലബിന്‍റെ കീഴുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍റ് ജേര്‍ണലിസം (ഐ.സെ.ജി.) ഫാക്കല്‍റ്റിയായും കേരള പ്രസ് അക്കാദമി ഗവേണിംഗ് കമ്മറ്റി അംഗവുമാണ്.