LiveTV

Live

Kerala

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: ലീഗ് മധ്യസ്ഥ ശ്രമം തുടങ്ങി

മധ്യസ്ഥരുടെ ശ്രമം കൊണ്ട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപകരുടെ പ്രശ്നം പരിഹരിക്കാന്‍ സാധ്യമല്ലെന്നാണ് നിക്ഷേപകരുടെ അഭിപ്രായം

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: ലീഗ് മധ്യസ്ഥ ശ്രമം തുടങ്ങി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ ലീഗ് നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരം മധ്യസ്ഥ ശ്രമം ആരംഭിച്ചു. എം സി കമറുദ്ദീനില്‍ നിന്നും കല്ലട്ര മാഹിന്‍ ഹാജി വിവരങ്ങള്‍ തേടി. പൂക്കോയ തങ്ങളോട് ഇന്ന് വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡിന്റെ ആസ്തികളുടെ കണക്കെടുപ്പാണ് ആദ്യ ഘട്ടത്തില്‍ നടത്തുന്നതെന്ന് കല്ലട്ര മാഹിന്‍ ഹാജി മീഡിയവണിനോട് പറഞ്ഞു. അതേ സമയം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് തൃക്കരിപ്പൂരിലെത്തുമെന്ന് സൂചനയുണ്ട്.

പാണക്കാട് നടന്ന ലീഗ് നേതാക്കളുടെ യോഗത്തിലാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മധ്യസ്ഥ ശ്രമം നടത്താന്‍ കല്ലട്ര മാഹിന്‍ ഹാജിയെ ചുമതലപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി എം സി കമറുദ്ദീന്‍ എംഎല്‍എയില്‍ നിന്നും മാഹിന്‍ ഹാജി വിവരങ്ങള്‍ ശേഖരിച്ചു. ഫാഷന്‍ ഗോള്‍ഡ് എം ഡി പൂക്കോയ തങ്ങളോട് ഇന്ന് വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ആസ്തികളുടെ കണക്കെടുപ്പാണ് ആദ്യ ഘട്ടത്തില്‍ നടത്തുക. പല സ്ഥലങ്ങളിലായി ആസ്തികളുണ്ടെന്നാണ് വിവരം. സ്ഥാപനം അടച്ചുപൂട്ടുമ്പോഴുണ്ടായിരുന്ന സ്വര്‍ണം എം.ഡിയുടെ കൈവശമുള്ളതായാണ് സൂചന. ആസ്തികളുടെ കണക്കെടുപ്പും ശേഖരണവും വെല്ലുവിളിയാണ്.

മധ്യസ്ഥരുടെ ശ്രമം കൊണ്ട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപകരുടെ പ്രശ്നം പരിഹരിക്കാന്‍ സാധ്യമല്ലെന്നാണ് നിക്ഷേപകരുടെ അഭിപ്രായം. സാധാരണക്കാരായ നിക്ഷേപകരുടെ പണം ഉടന്‍ തിരിച്ച് നല്‍കി പ്രശ്നത്തിന് താല്‍കാലിക പരിഹാരം കാണുകയാണ് മധ്യസ്ഥരുടെ ലക്ഷ്യം.