LiveTV

Live

Kerala

ജലീലിന് പിന്നാലെ ഇ പി ജയരാജന്‍റെ മകന്‍റെ പേര് ഉയര്‍ന്നതോടെ സിപിഎം അന്വേഷണത്തിന് എതിരായി: സുരേന്ദ്രന്‍

ലൈഫ് മിഷനില്‍ ഒരു കോടി രൂപയിൽ കൂടുതല്‍ കമ്മീഷൻ ഇ പി ജയരാജന്‍റെ മകന്‍റെ കയ്യിലേക്ക് പോയെന്ന് ബിജെപി

ജലീലിന് പിന്നാലെ ഇ പി ജയരാജന്‍റെ മകന്‍റെ പേര് ഉയര്‍ന്നതോടെ സിപിഎം അന്വേഷണത്തിന് എതിരായി: സുരേന്ദ്രന്‍

ലൈഫ് മിഷന്‍ പദ്ധതിയില്‍ മന്ത്രി ഇ പി ജയരാജന്‍റെ മകനെതിരെ ബിജെപി. ലൈഫ് മിഷനില്‍ ഒരു കോടി രൂപയിൽ കൂടുതല്‍ കമ്മീഷൻ ഇ പി ജയരാജന്‍റെ മകന്‍റെ കയ്യിലേക്ക് പോയി. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ശരിയായ ദിശയിൽ എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പാർട്ടി, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ വിമർശിക്കുകയാണ്. മന്ത്രി ജലീലിനെ കൂടാതെ ഇ.പി ജയരാജന്‍റെ മകന്‍റെ പേര് ഉയർന്നു വരുന്നതും ഇതിനു കാരണമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

സ്വർണ കള്ളക്കടത്ത് കേസ് അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം നടത്തുന്ന ആരോപണങ്ങൾ അപലപനീയമാണ്. നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണിത്. അന്വേഷണം വഴിതിരിച്ച് വിടാനുള്ള നീക്കമാണിത്. സർക്കാരിലും പാർട്ടിയിലും ഉള്ളവർ കുടുങ്ങും എന്നതാണ് കാരണം. ടി പി കേസിലും പി ജയരാജൻ പ്രതിയായ കേസിലും സിപിഎം ഇടപെടൽ കേരളം മറന്നിട്ടില്ല. അന്വേഷണം വമ്പൻ സ്രാവുകളിലേക്കു നീങ്ങുന്നു എന്നതിനാലാണ് ഇതുവരെ അന്വേഷണത്തെ പിന്തുണച്ച സിപിഎം നിലപാട് മാറ്റുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

എം സി കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതെന്താണ്? കമറുദീനെ ജയിപ്പിച്ചതും ഇപ്പോൾ സംരക്ഷിക്കുന്നതും സിപിഎം ആണ്. എങ്ങനെയാണ് 135 കോടി രൂപ കൊടുത്തു ലീഗിന് പ്രശ്നം പരിഹരിക്കാൻ കഴിയുക? പണത്തിന്റെ സ്രോതസ് വ്യക്തമാക്കണം. കോടിയേരിയുടെ മകന്റെ കേസ് അറബിക്ക് പണം എങ്ങനെ കൊടുത്തു പ്രശ്നം പരിഹരിച്ചു? ബിഹാറിലെ പെണ്‍കുട്ടി ഇപ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കാണുന്നില്ല. എങ്ങനെ ഈ പ്രശ്നങ്ങൾ സെറ്റില്‍ ചെയ്തെന്നും സുരേന്ദ്രന്‍ ചോദിച്ചു.