LiveTV

Live

Kerala

'ജസ്റ്റിസ് ഫോർ കോവിഡ് ഗേൾ'; ആംബുലന്‍സില്‍ പീഡനത്തിനിരയായ പെൺകുട്ടിയുടെ നീതിക്കായി ആക്ഷന്‍ കൗൺസിൽ

ദലിത് പെൺകുട്ടിക്ക് പീഡനം ഏൽക്കേണ്ടി വന്ന സംഭവത്തിൽ ആരോഗ്യ വകുപ്പിനും ജില്ലാ ഭരണകൂടത്തിന്‍റെയും ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചു

'ജസ്റ്റിസ് ഫോർ കോവിഡ് ഗേൾ'; ആംബുലന്‍സില്‍ പീഡനത്തിനിരയായ പെൺകുട്ടിയുടെ നീതിക്കായി ആക്ഷന്‍ കൗൺസിൽ

പത്തനംതിട്ട ആറന്മുളയിൽ ആംബുലന്‍സില്‍ പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി ഉറപ്പാക്കുന്നതിനായി വിവിധ സംഘടനകൾ ചേർന്ന് 'ജസ്റ്റിസ് ഫോർ കോവിഡ് ഗേൾ' എന്ന പേരിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ദലിത് പെൺകുട്ടിക്ക് പീഡനം ഏൽക്കേണ്ടി വന്ന സംഭവത്തിൽ ആരോഗ്യ വകുപ്പിനും ജില്ലാ ഭരണകൂടത്തിന്‍റെയും ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. സംഭവത്തിന്‍റെ ഉത്തരവാദിത്വം ഇരുവകുപ്പുകൾക്കാണെന്നും ഉദ്യോഗസ്ഥ മേധാവികളുടെ വീഴ്ച മറച്ചുവെക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കേസ് അന്വേഷണ ചുമതല വനിത ഐ.പി.എസ് ഉദ്യോഗസ്ഥയെ എൽപ്പിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

ആറന്മുളയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു: ഡ്രൈവര്‍ അറസ്റ്റില്‍
Also Read

ആറന്മുളയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു: ഡ്രൈവര്‍ അറസ്റ്റില്‍

പെൺകുട്ടിക്ക് നീതി ഉറപ്പാക്കുന്നതിനായി വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ആരംഭിക്കുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എം.ജി മനോഹരൻ, വിജയൻ മമ്മൂട്, ഏകലവ്യൻ ബോധി തുടങ്ങിയവർ വ്യക്തമാക്കി.

ആംബുലന്‍സ് പീഡനം; ഡ്രൈവര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍
Also Read

ആംബുലന്‍സ് പീഡനം; ഡ്രൈവര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍

കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് നാടിനെ നടുക്കിയ പീഡന സംഭവം അരങ്ങേറിയത്. ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ യുവതിയോട് അതിക്രമം നടത്തിയത്. മൂന്ന് യുവതികള്‍ ആംബുലന്‍സിലുണ്ടായിരുന്നു. രണ്ട് പേരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലിറക്കി. മൂന്നാമത്തെയാളെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഡ്രൈവറായ നൗഫല്‍ ഉപദ്രവിച്ചത്.

ആംബുലന്‍സ് പീഡനം; പ്രതി നൗഫലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
Also Read

ആംബുലന്‍സ് പീഡനം; പ്രതി നൗഫലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു