LiveTV

Live

Kerala

കെ.പി.സി.സി ജംബോ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചു

96 സെക്രട്ടറിമാരടങ്ങിയ പട്ടികയ്ക്കൊപ്പം പത്ത് ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയും ഹൈക്കമാന്‍ഡ് അംഗീകരിച്ചു.

കെ.പി.സി.സി ജംബോ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചു

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി. 96 സെക്രട്ടറിമാരടങ്ങിയ പട്ടികയ്ക്കൊപ്പം പത്ത് ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയും ഹൈക്കമാന്‍ഡ് അംഗീകരിച്ചു. 175 നിർവാഹക സമിതി അംഗങ്ങളും പട്ടികയിലുണ്ട്.

കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത് മുതല്‍ ജംബോ കമ്മിറ്റി വേണ്ടെന്ന മുല്ലപ്പള്ളിയുടെ ആവശ്യം തള്ളിയാണ് പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചത്. ജനറല്‍ സെക്രട്ടറിമാരില്‍ വനിതാ പ്രാതിനിധ്യം വേണമെന്ന ആവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് കെ.പി.സി.സി സമര്‍പ്പിച്ച പുതുക്കിയ പട്ടികയ്ക്കാണ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയത്.