LiveTV

Live

Kerala

സ്വര്‍ണക്കടത്ത്; മന്ത്രി കെ.ടി ജലീലിനെ നാളെ വീണ്ടും ചോദ്യം ചെയ്തേക്കും

ജലീലിന്‍റെ മറുപടിയില്‍ തൃപ്തരാകാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്, എഴുതി തയ്യാറാക്കിയ മറുപടിയുമാണ് വെള്ളിയാഴ്ച്ച ജലീല്‍ ഹാജരായത്

സ്വര്‍ണക്കടത്ത്; മന്ത്രി കെ.ടി ജലീലിനെ നാളെ വീണ്ടും ചോദ്യം ചെയ്തേക്കും

സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നാളെ വീണ്ടും ചോദ്യം ചെയ്തേക്കും. ജലീലിന്‍റെ മറുപടിയില്‍ തൃപ്തരാകാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. എഴുതി തയ്യാറാക്കിയ മറുപടിയുമാണ് വെള്ളിയാഴ്ച്ച ജലീല്‍ ഹാജരായത്. ഈ മറുപടി ഡല്‍ഹിയിലെ ഇ.ഡി ഉദ്യോഗസ്ഥരും പരിശോധിച്ചു. ഡല്‍ഹി ഓഫീസാണ് ജലീലിന്‍റെ മറുപടികള്‍ക്ക് ഉപചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് മതഗ്രന്ഥങ്ങളും മറ്റും എത്തിച്ച സംഭവത്തില്‍ മന്ത്രി കെ. ടി ജലീലില്‍ നിന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൊഴിയെടുക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതീവ രഹസ്യമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം.

മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ, സ്വപ്ന യുമായുള്ള പരിചയം എന്നതുള്‍പ്പെടെയുളള കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. നയതന്ത്രകാര്യാലയങ്ങളില്‍ നിന്ന് അനുമതിയില്ലാതെ ഉപഹാരങ്ങള്‍ സ്വീകരിക്കരുതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അതോടെ ഊഹാപോഹങ്ങളും ആരോപണവും അവസാനിക്കുമെന്നായിരുന്നു മന്ത്രി നേരത്തെ പ്രതികരിച്ചത്.