LiveTV

Live

Kerala

സി.പി.എം പ്രവര്‍ത്തക തൂങ്ങി മരിച്ച സംഭവം; സി.പി.എം പ്രാദേശിക നേതാക്കളുടെ മൊഴിയെടുക്കും

മരിച്ച ആശയുടെ ആത്മഹത്യാ കുറിപ്പ് ആദ്യം മറച്ചുവെച്ച പൊലീസ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് പരസ്യപ്പെടുത്തിയത്

സി.പി.എം പ്രവര്‍ത്തക തൂങ്ങി മരിച്ച സംഭവം; സി.പി.എം പ്രാദേശിക നേതാക്കളുടെ മൊഴിയെടുക്കും

തിരുവനന്തപുരം പാറശ്ശാലയില്‍ സി.പി.എം പ്രവര്‍ത്തക തൂങ്ങി മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ നേതാക്കളുടെ മൊഴിയെടുക്കും. ഐ.ജി തലത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കി. പ്രതിഷേധങ്ങള്‍ക്കിടെ ആശയുടെ മൃതദേഹം സംസ്കരിച്ചു.

സി.പി.എം പ്രവര്‍ത്തകയുടെ തൂങ്ങി മരണം; പിന്നില്‍ സി.പി.എം പ്രാദേശിക നേതാക്കളെന്ന് ആത്മഹത്യാ കുറിപ്പ്
Also Read

സി.പി.എം പ്രവര്‍ത്തകയുടെ തൂങ്ങി മരണം; പിന്നില്‍ സി.പി.എം പ്രാദേശിക നേതാക്കളെന്ന് ആത്മഹത്യാ കുറിപ്പ്

രണ്ടു ദിവസം മുമ്പാണ് ഉദയന്‍കുളങ്ങര സ്വദേശി ആശ സി.പി.എമ്മിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ തൂങ്ങി മരിച്ചത്. സി.പി.എം ചെങ്കല്‍ ലോക്കല്‍ കമ്മിറ്റി നേതാക്കളായ കൊറ്റാമം രാജന്‍, അലത്തറവിളാകം ജോയി എന്നിവരുടെ മാനസിക പീഢനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് ആത്മഹത്യാകുറിപ്പില്‍ എഴുതിയത്. കുറിപ്പ് ആദ്യം മറച്ചുവെച്ച പൊലീസ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് പരസ്യപ്പെടുത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ആരോപണവിധേയരായ നേതാക്കളുടെ മൊഴി എടുക്കുമെന്ന് പാറശ്ശാല സി.ഐ അറിയിച്ചു. പൊലീസ് കേസ് അട്ടിമറിക്കുമെന്നും സി.പി.എം നേതാക്കളെ രക്ഷിക്കുമെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. ഐ.ജി തലത്തിലുള്ള അനേഷണം വേണമെന്നാണ് ആവശ്യം. ആശയുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോയത് കോണ്‍ഗ്രസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.


തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Also Read

തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി