LiveTV

Live

Kerala

കടലിൽ നിന്ന് ലഭിച്ച മൃതദേഹം മാറി മറവ് ചെയ്തതായി പരാതി

ഒരാഴ്ച്ച മുമ്പാണ് ബോട്ട് തകർന്ന് പൊന്നാനി സ്വദേശി കബീര്‍ താനൂർ സ്വദേശികളായ ഉബൈദ്, കുഞ്ഞുമോന്‍ എന്നിവരെ കടലിൽ കാണാതായത്

കടലിൽ നിന്ന് ലഭിച്ച മൃതദേഹം മാറി മറവ് ചെയ്തതായി പരാതി

മലപ്പുറം പൊന്നാനി കടലിൽ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹം മാറി മറവ് ചെയ്തതായി പരാതി. ഒരാഴ്ച്ച മുമ്പാണ് ബോട്ട് തകർന്ന് പൊന്നാനി സ്വദേശി കബീര്‍ താനൂർ സ്വദേശികളായ ഉബൈദ്, കുഞ്ഞുമോന്‍ എന്നിവരെ കടലിൽ കാണാതായത്. കഴിഞ്ഞ ദിവസം ലഭിച്ചത് ഉബൈദിന്‍റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ച് സംസ്കരിച്ചിരുന്നു.

എന്നാൽ ലഭിച്ചത് പൊന്നാനി സ്വദേശി കബീറിന്‍റെ മൃതദേഹമാണെന്നാണ് ബന്ധുക്കളുടെ വാദം. പ്രതിഷേധവുമായി ബന്ധുക്കൾ പൊന്നാനി കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ എത്തി. നാളെ ഇരുകുടുംബങ്ങളുമായി ചർച്ച നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.