LiveTV

Live

Kerala

കേന്ദ്ര സര്‍വകലാശാലകളുടെ എന്‍ട്രന്‍സ് പരീക്ഷകള്‍ ഒരേ ദിവസം; മലയാളി വിദ്യാര്‍ത്ഥികളെ ഒഴിവാക്കാന്‍ നീക്കമെന്ന് ആരോപണം

മലയാളി വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍വ്വകലാശാലകളില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ ആരോപണം

കേന്ദ്ര സര്‍വകലാശാലകളുടെ എന്‍ട്രന്‍സ് പരീക്ഷകള്‍ ഒരേ ദിവസം; മലയാളി വിദ്യാര്‍ത്ഥികളെ ഒഴിവാക്കാന്‍ നീക്കമെന്ന് ആരോപണം

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടേയും, സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയുടേയും പി.ജി കോഴ്സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ നടക്കുന്നത് ഒരേ ദിവസം. ഇതോടെ ഏതെങ്കിലും ഒരു പരീക്ഷ എഴുതേണ്ട അവസ്ഥയിലാണ് കേരളത്തില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍. മലയാളി വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍വ്വകലാശാലകളില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ ആരോപണം. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ എം.എസ്‌.സി കെമസ്ട്രി എന്‍ട്രന്‍സ് പരീക്ഷ ഈ മാസം 20 തീയതിയാണ് നടക്കുക.

രാവിലെ ഒമ്പത് മുതല്‍ 11 മണിവരെയാണ് പരീക്ഷ സമയം. അതേ ദിവസം രാവിലെ 10 മണി മുതല്‍ 12 മണിവരെയാണ് കേന്ദ്രസര്‍വ്വകലാശാല നടത്തുന്ന എം.എസ്.സി കെമസ്ട്രി എന്‍ട്രസ് പരീക്ഷയും. ഫിസിക്സ് എന്‍ട്രന്‍സ് പരീക്ഷയുടെ അവസ്ഥയും സമാനം. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ പരീക്ഷ കേന്ദ്രത്തിലും പ്രശ്നങ്ങളുണ്ട്.

കോഴിക്കോട് സെന്‍ററായി ചോദിച്ച കൂടുതല്‍ പേര്‍ക്കും ബാഗ്ലൂരും കോയമ്പത്തൂരുമെക്കെയാണ് അനുവദിച്ചിരിക്കുന്നത്. മറ്റു വിഷയങ്ങളില്‍ പരീക്ഷ എഴുതുന്നവര്‍ക്കും ഇതേ പ്രശ്നമുണ്ട്. ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് പരാതി പറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്സിറ്റികള്‍ നല്‍കിയിരിക്കുന്ന മറുപടി.