LiveTV

Live

Kerala

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്; പ്രധാന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

ഏഴ് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി, പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും ഉണ്ണിയും അൻസാറും ഒടുവിലാണ് പോലീസിന്‍റെ പിടിയിലായത്

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്; പ്രധാന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതികളായ അൻസർ, ഉണ്ണി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും ഉണ്ണിയും അൻസാറും ഒടുവിലാണ് പോലീസിന്‍റെ പിടിയിലായത്. ഇന്നലെ കസ്റ്റഡിയിൽ ലഭ്യമായ ഇവരെ ഒരുമിച്ചും വെവ്വേറെയും ചോദ്യം ചെയ്യും. നേരത്തെ കസ്റ്റഡിയിലുള്ള ബാക്കി പ്രതികളുടെ കാലാവധി ഇന്നവസാനിക്കും.

പ്രതികളെയെല്ലാം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് രാത്രിയോ പുലർച്ചയോ ആകും തെളിവെടുപ്പ്‌. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് അന്വേഷണ സംഘം.

പ്രതികളുടെയും സംഭവസ്ഥലത്തുണ്ടായിരുന്നവരുടെയും ഫോൺ രേഖകൾ പൊലീസ് ശേഖരിച്ച് വരികയാണ്. കണ്ടെടുത്ത ആയുധങ്ങളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. കൊലക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന വിലയിരുത്തലിൽ തന്നെയാണ് അന്വേഷണ സംഘം.